GeneralLatest NewsMollywoodNEWSSocial Media

പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പ്രിയാ വാര്യർ

ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രശസ്‌തി നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ പാട്ടിലെ കണ്ണിറുക്കുന്ന രംഗം ഇന്നും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തിൽ സജീവമല്ലെങ്കിലും തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളിലാണ് പ്രിയ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്.

അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഇത്തവണയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്ലാക്ക് ഫ്രോക്കാണ് പ്രിയ അണിഞ്ഞിരിക്കുന്നത്‌. ഡിസൈനും സ്റ്റൈലും ഒരുക്കിയിരിക്കുന്ന അസാനിയ നസ്രിൻ ആണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/p/CTT_gPFJvT3/?utm_source=ig_web_copy_link

മലയാളം സിനിമയായ ഇഷ്‍ഖിന്റെ തെലുങ്ക് റീമേക്കിലായിരുന്നു പ്രിയാ വാര്യര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button