GeneralLatest NewsNEWSSocial Media

ഇനി ‘ജൂനിയർ സി’അല്ല: മകന് പേരിട്ട് മേഘ്‌ന രാജ്

ജൂനിയർ സി എന്നായിരുന്നു ഇത്രയും നാൾ കുഞ്ഞുമകൻ അറിയപ്പെട്ടിരുന്നത്

നടി മേഘ്നയുടെയും നടൻ ചിരഞ്ജീവി സർജ്ജയുടെയും മകന് പേരിട്ടു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് മേഘ്ന തന്നെയാണ് മകന്റെ പേർ വെളിപ്പെടുത്തിയത്. റയാൻ രാജ് സർജ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന് ഒരു വയസ് തികയാറാകുമ്പോഴാണ് പേരിടുന്നത്.

ജൂനിയർ സി എന്നായിരുന്നു ഇത്രയും നാൾ കുഞ്ഞുമകൻ അറിയപ്പെട്ടിരുന്നത്. ചിരഞ്ജീവിയുടെ ജൂനിയർ എന്ന നിലയിലാണ് ആ പേരിൽ ഏവരും കുഞ്ഞിനെ വിളിച്ചിരുന്നത്.

https://www.instagram.com/tv/CTWRPwiJLVo/?utm_source=ig_embed&utm_campaign=loading

2020 ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽയത്. 2020 ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. മേഘ്ന രാജ് ഗർഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവിയുടെ മരണം. പിന്നീടാണ് ഇവരുടെ കുഞ്ഞ് ജനിച്ചത്.

shortlink

Related Articles

Post Your Comments


Back to top button