GeneralLatest NewsMollywoodNEWS

നിർമാതാവ് നജീബ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ വെച്ചായിരുന്നു അന്ത്യം

ദുബൈ: മലയാള ചലച്ചിത്ര നിർമാതാവ് എറണാകുളം മട്ടാഞ്ചേരി കൊമ്പറമുക്ക് നജീബ് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ വെച്ചായിരുന്നു അന്ത്യം.

മലയാള സിനിമയ്ക്ക് ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച ബാബു-നജീബ് കൂട്ടുകെട്ടിൽ ഒരാളാണ്. മലപ്പുറം ഹാജി മഹാനായ ജോജി, സുന്ദരി നീയും സുന്ദരൻ ഞാനും, പടനായകൻ, മേലെവാര്യത്തെ മാലാഖ കുട്ടികൾ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അരയന്നങ്ങളുടെ വീട്, വജ്രം എന്നീ സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.

പിതാവ്: ഹംസ. മാതാവ്: ജമീല. ഭാര്യ: ഷാനി നജീബ്. മക്കൾ: സ്നേഹ, നടാഷ.

 

shortlink

Related Articles

Post Your Comments


Back to top button