GeneralLatest NewsMollywoodNEWSSocial MediaVideos

‘ഇയാളുടെ ഹൃദയം കല്ലാണോ?’: ഇന്ദ്രൻസിനൊപ്പം വീഡിയോയുമായി സുരഭി

ഇന്ദ്രൻസിനൊപ്പമുള്ള ഒരു ഇൻസ്റ്റഗ്രാം റീൽസാണ് സുരഭി ചെയ്തിരിക്കുന്നത്

ഹോം എന്ന സിനിമയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഏറ്റവും ചർച്ച ചെയ്ത നടനാണ് ഇന്ദ്രൻസ്. അദ്ദേഹത്തിന്റെ എളിമയെയും അഭിനയത്തേയും പ്രശംസിച്ചുകൊണ്ട് നിരവധി താരങ്ങൾ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ നടി സുരഭി ലക്ഷ്മി ഇന്ദ്രൻസിന് ഒപ്പം പങ്കുവെച്ച ഒരു മനോഹര വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇന്ദ്രൻസിനൊപ്പമുള്ള ഒരു ഇൻസ്റ്റഗ്രാം റീൽസാണ് സുരഭി ചെയ്തിരിക്കുന്നത്. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നിന്നുള്ള വീഡിയോ ആണിത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ വേഷത്തിൽ സുരഭിയെയും ഇന്ദ്രൻസിനെയും വീഡിയോയിൽ കാണാം.

‘ഇയാളുടെ ഹൃദയം കല്ലാണോ,’ എന്ന് തുടങ്ങുന്ന ഡയലോഗാണ് വീഡിയോയിലുള്ളത്. ‘ഇയാളുടെ ഹൃദയം കല്ലാണോ,’ എന്ന കാപ്ഷനോട് കൂടി തന്നെയാണ് സുരഭി ഈ വീഡിയോ പങ്കുവച്ചിട്ടുള്ളതും.

https://www.instagram.com/reel/CTWWkNbHhha/?utm_source=ig_embed&ig_rid=86f7a28f-6de9-4ad2-b05b-6d67c34c7e6b

ഉണ്ണി മുകുന്ദൻ, രചന നാരായണൻകുട്ടി തുടങ്ങി താരങ്ങൾ ഉൾപ്പടെയുള്ളവർ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button