BollywoodGeneralLatest NewsNEWSSocial Media

ഞങ്ങളുടേത് ലിവിങ് ടുഗെതര്‍ ആയിരുന്നു, അതുകൊണ്ട് വിവാഹമോചനം നടത്തേണ്ട കാര്യമില്ല : നുസ്രത്ത് ജഹാൻ

2019 ലാണ് നുസ്രത്ത് നിഖിലും വിവാഹിതരായത്

ഡൽഹി : അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ട വാർത്തയായിരുന്നു നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാനും വ്യവസായിയായ നിഖില്‍ ജെയിനുമായുള്ള വിവാഹമോചന വാർത്ത. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി നേരിട്ടെത്തിയിരിക്കുകയാണ് നുസ്രത്ത് ജഹാന്‍. തങ്ങൾ വേർപിരിഞ്ഞുവെന്നും, എന്നാൽ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ
വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് പറഞ്ഞു.

‘വ്യത്യസ്ത മതവിഭാഗത്തില്‍ നിന്നുള്ളവര്‍ തമ്മിലുള്ള വിവാഹത്തിന് ഇന്ത്യയില്‍ സാധുത ലഭിക്കണമെങ്കില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതാണ്. എന്നാല്‍ അത് ചെയ്തിട്ടില്ല. ഞങ്ങളുടേതിനെ വേണമെങ്കില്‍ ലീവ് ഇന്‍ റിലേഷന്‍ ഷിപ്പ് എന്ന് വിളിക്കാം. അതുകൊണ്ട് തന്നെ വിവാഹമോചനം നടത്തേണ്ട കാര്യമില്ല. ഇതെന്റെ സ്വകാര്യ വിഷയമാണ്. അതുകൊണ്ടാണ് ഇത്രയും കാലം പ്രതികരിക്കാതിരുന്നത്’-നുസ്രത്ത് ജഹാൻ പറഞ്ഞു.

2019 ലാണ് നുസ്രത്ത് നിഖിലും വിവാഹിതരായത്. കൊല്‍ക്കത്തയില്‍ വെച്ച് നടന്ന വിവാഹസത്കാരത്തിൽ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉൾപ്പടെ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button