CinemaGeneralLatest NewsNEWS

‘ഇന്ത്യയുടെ സൂര്യൻ’: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാള സിനിമാ താരങ്ങൾ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 71ാം പിറന്നാള്‍. പിറന്നാൾ പ്രമാണിച്ച് ഇന്ന് രാജ്യത്തെ‍ാട്ടാകെ രണ്ടുകോടി ആളുകള്‍ക്ക് കേ‍ാവിഡ് വാക്സീന്‍ നല്‍കാന്‍ വിപുലമായ പരിപാടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുണ്ട്. പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി താരങ്ങൾ രംഗത്ത്. യുവനടനായ ഉണ്ണി മുകുന്ദനും മലയാളത്തിൻ്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തുണ്ട്.

നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ ആശംസ. പലപ്പോഴായി സുരേഷ് ഗോപിയും നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്താറുണ്ട്. ‘ഇന്ത്യയുടെ സൂര്യൻ കൂടുതൽ തിളങ്ങട്ടെ, ഭാരതലോകത്തിൽ കൂടുതൽ ഉദാരമായി തിളങ്ങാനാകട്ടെ. ഭാരതത്തിന്റെ അഭിമാനം. ഭാരതത്തെ ലോകത്തിൻ്റെ മുന്നിൽ അഭിമാനാക്കിക്കൊണ്ടേയിരിക്കൂ, ഹീരാബെൻ മോദീ, ദാമോദർദാസ് മുൽചന്ദ് മോദി. നിങ്ങളെ ലോകത്തോടൊപ്പം ഞാനും വണങ്ങുന്നു’ സുരേഷ് ഗോപി കുറിച്ചു.

നരേന്ദ്രമോദിയുടെ വലിയ ആരാധകനാണ് യുവതാരം ഉണ്ണി മുകുന്ദനും. നരേന്ദ്ര മോദിയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിൻ്റെ ആശംസ. ‘പ്രിയപ്പെട്ട ബഹുമാന്. പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകൾ നേരുന്നു’ എന്നായിരുന്നു ഉണ്ണി മുകുന്ദൻ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button