BollywoodGeneralLatest NewsNEWS

നിക് ജൊനാസിന് പിറന്നാൾ സർപ്രൈസ് ഒരുക്കി പ്രിയങ്ക ചോപ്ര: വീഡിയോ

ഭർത്താവ് നിക് ജൊനാസിനൊപ്പം ലൊസാഞ്ചൽസിലാണ് പ്രിയങ്കയുടെ താമസം

ഭർത്താവ് നിക് ജൊനാസിന് പിറന്നാളിന് സർപ്രൈസ് ഒരുക്കി പ്രിയങ്ക ചോപ്ര. ജൊനാസ് ബ്രദേഴ്സിന്റെ കൺസേർട്ടിനിടയിലായിരുന്നു പ്രിയങ്കയുടെ സർപ്രൈസ് സമ്മാനം. അഞ്ചു തട്ടിലുളള കേക്കാണ് പ്രിയങ്ക നിക്കിനായി ഒരുക്കിയത്.

ഷൂട്ടിങ് തിരക്കിലായിരുന്നു പ്രിയങ്കയ്ക്ക് ജൊനാസ് ബ്രദേഴ്സിന്റെ കൺസർട്ടിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ലണ്ടനിലായിരുന്ന പ്രിയങ്ക ഭർത്താവിന്റെ 29-ാമത് ബെർത്ത്ഡേ ആഘോഷിക്കാൻ പറന്നെത്തിയിരുന്നു. ബെർത്ത്ഡേ പാർട്ടിയിൽനിന്നുള്ള ചിത്രം പ്രിയങ്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

https://www.instagram.com/p/CT7yBk0Ju1H/?utm_source=ig_embed&utm_campaign=loading

ബെർത്ത്ഡേ ആഘോഷങ്ങൾക്കു ശേഷം പ്രിയങ്ക തിരികെ യുകെയിൽ എത്തിയിട്ടുണ്ട്. ഭർത്താവ് നിക് ജൊനാസിനൊപ്പം ലൊസാഞ്ചൽസിലാണ് പ്രിയങ്കയുടെ താമസം. 2018 ഡിസംബർ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം.

https://www.instagram.com/p/CT5BchnpxkQ/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button