BollywoodGeneralLatest NewsNEWS

ഇരുമ്പ് ദണ്ഡുകൊണ്ട് ആക്രമിക്കുകയും, ആസിഡ് ഒഴിക്കാൻ ശ്രമിക്കുകയും ചെയ്തു: പരാതിയുമായി നടി പായൽ

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യിനെതിരെ ലൈംഗിക ആരോപണം നടത്തിയതിന് പിന്നാലെയാണ് പായല്‍ ഘോഷ് ശ്രദ്ധേയായാവുന്നത്

മുംബൈ: രാത്രിയിൽ മുഖം മൂടി അണിഞ്ഞെത്തിയ സംഘം ആക്രമിക്കുകയും ആസിഡ് ഒഴിക്കാൻ ശ്രമിച്ചതായും നടി പായല്‍ ഘോഷ്. ഞായറാഴ്ച രാത്രി 10 മണിക്കാണ് സംഭവം എന്ന് നടി പറയുന്നു. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങി മടങ്ങവെ മുഖം മൂടിയിട്ട പുരുഷന്‍മാര്‍ ഇരുമ്പ് ദണ്ഡുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും, തനിക്ക് പാർക്കേറ്റിട്ടുണ്ടെന്നും പായൽ പറയുന്നു.

‘അവരുടെ കൈവശം ആസിഡ് കുപ്പികളുമുണ്ടായിരുന്നു. ഞാൻ ഉറക്കെ നിലവിളിച്ചത് മൂലം അവര്‍ പിന്‍മാറുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഗൂണ്ഡാലോചനയുണ്ട്. അതിനാല്‍ പൊലീസില്‍ പരാതി നൽകും’, പായൽ പറഞ്ഞു.

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യിനെതിരെ ലൈംഗിക ആരോപണം നടത്തിയതിന് പിന്നാലെയാണ് പായല്‍ ഘോഷ് ശ്രദ്ധേയായാവുന്നത്. എന്നാല്‍ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞുകൊണ്ട് അനുരാഗ് കശ്യപും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button