GeneralLatest NewsMollywoodNEWSSocial Media

സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മീന: ചിത്രങ്ങൾ

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മീന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്

മീനയുടെ പിറന്നാൾ ആഘോഷമാക്കി സുഹൃത്തുക്കൾ. കനിഹ, സ്‌നേഹ ഉള്‍പ്പടെയുള്ള സിനിമയ്ക്കും അകത്തും പുറത്തുമുളള സുഹൃത്തുക്കളായിരുന്നു പിറന്നാൾ ആഘോഷങ്ങൾക്കെത്തിയത്.

ലൈറ്റ് ബ്രൗണ്‍ നിറത്തിലുള്ള വേഷമാണ് മീന ധരിച്ചത്. കറുപ്പണിഞ്ഞാണ് കൂട്ടുകാരികൾ എത്തിയത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മീന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

‘എന്റെ സുന്ദരികളായ പെണ്‍കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷത്തിന്റെ അവസാനം,’ എന്ന ക്യാപ്ഷനോടെയാണ് മീന ചിത്രങ്ങൾ പങ്കുവച്ചത്.

ബാലനടിയായി എത്തി പിന്നീട് തെന്നിന്ത്യൻ ലോകത്തെ സൂപ്പർ താരങ്ങളുടെ എല്ലാം നായികയായി മാറിയ നടിയാണ് മീന. ദൃശ്യം 2 ആണ് മലയാളത്തിൽ മീനയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബ്രോ ഡാഡിയിലും മീന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്,.

shortlink

Related Articles

Post Your Comments


Back to top button