GeneralKeralaLatest NewsNEWS

ടോപ് സിംഗർ പരിപാടിയിൽ എംജി ഈ മോതിരം ഇട്ട് എനിക്കൊന്ന് കാണണമെന്ന് മോൻസൻ എപ്പോഴും ആഗ്രഹം പറയും: എംജി ശ്രീകുമാർ

പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ ഗായകൻ എം ജി ശ്രീകുമാറിന് സമ്മാനിച്ച ഒരു മോതിരത്തെ കുറിച്ച് പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ടോപ് സിംഗർ പരിപാടിക്കിടെ മോതിരത്തെ കുറിച്ച് ചോദിച്ച രമേശ് പിഷാരടിക്ക് എംജിശ്രീകുമാർ നൽകുന്ന മറുപടിയാണ് മോൻസൻ അറസ്റ്റിലായതിന് പിന്നാലെ ശ്രദ്ധനേടുന്നത്.

എം ജി ധരിച്ചിരിക്കുന്ന മോതിരം എവിടെ നിന്ന് കിട്ടിയെന്ന് രമേശ് പിഷാരടി ചോദിക്കുമ്പോൾ അദ്ദേഹം നൽകുന്ന മറുപടിയാണ് വീഡിയോയിലുള്ളത്. ‘എന്റെ ഒരു ഫ്രണ്ടുണ്ട്, ഡോക്ടർ മോൻസൻ. പുരാവസ്തു കളക്ഷനൊക്കെയുള്ള ഒരു ഡോക്ടറാണ് അദ്ദേഹം. പരിപാടിയിൽ എംജി ഈ മോതിരം ഇട്ട് എനിക്കൊന്നു കാണണമെന്ന് അദ്ദേഹം എപ്പോഴും ആഗ്രഹം പറയും. അദ്ദേഹം തന്ന ഒരു ആന്റിക് പീസ് ആണിത്’ എന്നാണ് എംജി ശ്രീകുമാർ പറയുന്നത്.

Read Also:- ലിപ് ലോക്കിന് മുമ്പ് കിച്ചുവിന് നാണമായിരുന്നു, ആക്ഷൻ പറഞ്ഞപ്പോൾ വൻ പെർഫോമൻസും: ദുർഗ കൃഷ്ണ

മോതിരത്തിലെ കറുത്തകല്ല് എന്താണെന്ന് രമേശ് പിഷാരടി ചോദിക്കുമ്പോൾ എന്ത് എന്ന് അറിയില്ല. ബ്ലാക്ക് ഡയമണ്ടോ, അങ്ങനെ പറയുന്ന എന്തോ ആണ് എന്നാണ് ഗായകൻ മറുപടി നൽകുന്നത്. തുടർന്ന് ഇത്തരത്തിലുള്ളവ ധരിക്കാൻ തങ്ങളും തയ്യാറാണെന്ന് രമേശ് പിഷാരടിയും സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും തമാശ രൂപേണ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button