GeneralLatest NewsNEWSTV Shows

റോങ് സ്റ്റേറ്റ്മെന്റുകളും വ്യക്തി അധിക്ഷേപവും ടെലികാസ്റ്റ് ചെയ്തത് ശരിയായില്ല, ഫ്ളവേര്‍സ് മറുപടി നല്‍കണം : ദിയ സന

സന്തോഷ് പണ്ഡിറ്റിനോട് പ്രത്യേകിച്ചു ഇഷ്ടമോ ഇഷ്ടക്കുറവോ ഇല്ല

ജനപ്രിയ പരിപാടിയായ സ്റ്റാര്‍ മാജിക്കുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സന. നവ്യ നായരും നിത്യ ദാസും അതിഥികളായി എത്തിയ ഷോയിൽ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചുവെന്നായിരുന്നു ആദ്യവിമര്ശനം. ഇതിൽ സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ചും ഷോയെ വിമർശിച്ചും നിരവധിപേർ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പരിപാടിയുടെ തൊട്ടടുത്ത എപ്പിസോഡില്‍ നടന്‍ ബിനു അടിമാലിയെ സന്തോഷ് പണ്ഡിറ്റ് അപമാനിക്കുന്ന രംഗമാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്.

ഇഇഇ അടി മലയാള സിനിമയ്ക്ക് വേണ്ടി സമർപ്പിക്കുന്നുവെന്നു പറഞ്ഞ ബിനു അടിമാലിയെ സന്തോഷ് പണ്ഡിറ്റ് അധിക്ഷേപിച്ചിരുന്നു. മലയാള സിനിമയില്‍ നായകനായി അഭിനയിക്കുകയോ, നൂറ് കോടി ചിത്രത്തില്‍ അഭിനയിക്കുകയോ ചെയ്‌തിട്ടുണ്ടോ എന്ന് തുടങ്ങി ബിനു അടിമാലിയ്ക്ക് നേരെ മോശം പരാമര്‍ശങ്ങള്‍ നടത്തുകയാണ് പണ്ഡിറ്റ്. ഇതിൽ പണ്ഡിറ്റിനെതിരെ വിമർശനം ശക്തമാകുകയാണ്. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ദിയ സന. ബിനു അടിമാലിയുടെ കഴിവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എത്രയൊക്കെ നല്ലതാണെന്ന് പറഞ്ഞാലും റോങ് സ്റ്റേറ്റ്മെന്റുകളെയും വ്യക്തി അധിക്ഷേപവും നടത്തുന്നത് അംഗീകരിച്ച് കൊടുക്കാന്‍ സാധിക്കുകയില്ലെന്നാണ് ദിയ പറയുന്നത്.]

read also: തെന്നിന്ത്യൻ താര ദമ്പതിമാർ വേർപിരിയുന്നു: വിവാഹ മോചന വാര്‍ത്ത ശരിവച്ച്‌ നാഗചൈതന്യ

കുറിപ്പിന്റെ പൂര്‍ണരൂപം

ഫ്ളവേര്‍സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടി ഇഷ്ടമുള്ള ഒരാളാണ് ഞാന്‍. അവിടെ നടക്കുന്ന കോമഡികളെ പൊളിറ്റിക്കലി നോക്കി കാണാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ കണ്ടാല്‍ നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുന്ന ഒരു പരിപാടികളും ആര്‍ക്കും തന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാകും… എനിക്ക് തമാശകള്‍ അവതരിപ്പിക്കുന്നവരെയും മറ്റുള്ളവരെ ചിരിപ്പിക്കുന്നവരെയും ഇഷ്ടമാണ്… സന്തോഷ് പണ്ഡിറ്റിനോട് പ്രത്യേകിച്ചു ഇഷ്ടമോ ഇഷ്ടക്കുറവോ ഇല്ല… പക്ഷെ ഇവിടെ ബിനു അടിമാലി ആക്ടര്‍ ചേട്ടനെയും മലയാള സിനിമയെയും മൊത്തത്തിത്തില്‍ അപമാനിച്ചതയാണ് കാണിച്ചിരിക്കുന്നത്…

സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയെ അപമാനിച്ച് കൊണ്ടിരിക്കുന്ന ഒരാളാണ് എന്ന് ഇവിടെ വ്യക്തമാണ്.. ഹരിശ്രീ അശോകന്‍ ചേട്ടനുള്‍പ്പെടെ ഉള്ള കലാകാരന്മാര്‍ ഉണ്ടായ വേദിയില്‍ ഇത്രക്കും നീചമായി മലയാള സിനിമയെ മൊത്തത്തില്‍ അപമാനിക്കാന്‍ സന്തോഷ് പണ്ഡിറ്റിനു ആരാണ് അനുമതി നല്‍കിയത്? സ്റ്റാര്‍ മാജിക്കില്‍ എന്നല്ല പല പരുപാടികളിലും നര്‍മ്മം അവതരിപ്പിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള ആള്‍ തന്നെയാണ് ഞാന്‍.. പക്ഷെ ഇവിടെ സന്തോഷ് പണ്ഡിറ്റിനെതിരെ സംസാരിക്കാന്‍ അവിടെ ഉണ്ടായിരുന്ന ഒരു കലാ കാരന്മാര്‍ക്കും സാധിച്ചില്ലേ?

ബിനു ചേട്ടന്‍ എന്ന നടന്റെ കഴിവ് എല്ലാവര്‍ക്കും അറിയുന്നതാണ്.. ഓരോരുത്തരും ഇത്തരം വേദികളില്‍ എത്തിപ്പെടുന്നത് സിനിമ എന്ന മോഹവുമായാണ്… അവരെ ഒക്കെ അപമാനിക്കുന്ന സ്റ്റേറ്റ്മെന്റ് ആണ് സന്തോഷ് പണ്ഡിറ്റ് നടത്തിയത്. ഫ്ളവേര്‍സ് ഇത്തരം റോങ് സ്റ്റേറ്റ്മെന്റുകളെയും വ്യക്തി അധിക്ഷേപവും ടെലികാസ്റ്റ് ചെയ്തത് ശരിയായില്ല. ഇത് എന്റെ അഭിപ്രായമാണ്. ഫ്ളവേര്‍സ് ക്രൂ ഇതിന് വരും എപ്പിസോഡില്‍ മറുപടി നല്‍കണം

shortlink

Related Articles

Post Your Comments


Back to top button