GalleryLatest NewsNEWS

സമൂഹ മാധ്യമങ്ങളിൽ തരംഗമായി സൗഭാഗ്യയുടെ വളകാപ്പ് ചിത്രങ്ങൾ

കൊച്ചി : രണ്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2020 ഫെബ്രുവരിയിൽ ആയിരുന്നു അർജുന്റേയും സൗഭാഗ്യയുടേയും വിവാഹം. ഗുരുവായൂർ അമ്പലത്തിൽ വെച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹം.

ഇപ്പോൾ മാതാപിതാക്കളാകാനുള്ള തയ്യാറെടുപ്പിലാണ് സൗഭാ​ഗ്യയും അർജുനും. ഏഴ് മാസം ​ഗർഭിണിയാണ് സൗഭാ​ഗ്യ. പുതിയൊരു അം​ഗം കൂടി കുടുംബത്തിലേക്ക് വരുന്ന വിവരം സൗഭാ​ഗ്യയും അർജുനും നേരത്തെ തന്നെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോൾ സൗഭാ​ഗ്യയുടെ വളകാപ്പ് ചടങ്ങ് ആഘോഷമായി നടത്തിയിരിക്കുകയാണ് അർജുനും കുടുംബവും. കഴിഞ്ഞ ദിവസം മുതൽ അതിനായുള്ള ഒരുക്കത്തിലായിരുന്നു സൗഭാ​ഗ്യയും കുടുംബവും കൈയ്യിൽ മെഹന്തിയണിയുന്നതിന്റെയും മറ്റ് ഒരുക്കങ്ങളുടേയും വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ സൗഭാ​ഗ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. നിറവയറിലും നൃത്തം ചെയ്യുന്ന സൗഭാ​ഗ്യയുടെ വീഡിയോകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

വിവാഹത്തിനോട് കിടപിടിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങളാണ് സൗഭാ​ഗ്യ വളകാപ്പിന് വേണ്ടി നടത്തിയിരുന്നത്. സിനിമാ ടെലിവിഷൻ രം​ഗത്ത് നിന്നുള്ളവരും വളകാപ്പിൽ പങ്കെടുത്തു. മനോഹരമായ കടുംപച്ച നിറത്തിലുള്ള സാരിയും അതിനോട് ഇണങ്ങുന്ന ആഭരണങ്ങളും അണിഞ്ഞ്, മുല്ലപ്പൂ ചൂടി അതീവ സുന്ദരിയായിട്ടാണ് സൗഭാ​ഗ്യ വളകാപ്പ് ചടങ്ങിനായി എത്തിയത്. രസകരമായ ചോദ്യത്തര റൗണ്ടുകളും മത്സരങ്ങളുമെല്ലാം വളകാപ്പിനോട് അനുബന്ധിച്ച് നടത്തിയിരുന്നു.

മനസ് നിറഞ്ഞായിരുന്നു താര കല്യാണ്‍ മകളുടെ വളക്കാപ്പ് ചടങ്ങില്‍ പങ്കെടുത്തത്. ‘ജീവിതത്തില്‍ ഏറ്റവും വലിയ സമ്പാദ്യം ഒരമ്മയ്ക്ക് മകള്‍ തന്നെയാണ്. ആ മകള്‍ക്കൊരു കുഞ്ഞുണ്ടാവുമ്പോള്‍ ഇരട്ടി മധുരം. അവളെനിക്ക് തന്ന സന്തോഷത്തിന്റെ ആയിരം ഇരട്ടി അത്രയും സന്തോഷം അവള്‍ക്ക് അവളുടെ കുഞ്ഞിലൂടെ ലഭിക്കട്ടെ. അര്‍ജുനെ മരുമകനായല്ല മകനായാണ് കാണുന്നത്’- താര കല്യാണ്‍ പറഞ്ഞു.

വളക്കാപ്പ് ചടങ്ങിനിടയിൽ ഒരു പെൺകുഞ്ഞിനെ ആണ് താൻ ആഗ്രഹിക്കുന്നതെന്നും അച്ഛന്റെ പുന്നാര മകളായി അവളെ വളർത്തണമെന്നും സൗഭാ​ഗ്യയെ നോക്കി അർജുൻ പറഞ്ഞത് എല്ലാവരിലും സന്തോഷം നിറച്ചു. സൗഭാഗ്യയോട് എന്ത് കുഞ്ഞിനെയാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോൾ ‘നീ ആയിരിക്കുന്ന അവസ്ഥയിൽ നിന്നെ സ്നേഹിക്കാൻ ആണ് എനിക്കിഷ്ടം, എന്റെ അമ്മ എന്നെ സ്നേഹിച്ചത് പോലെ എനിക്ക് നിന്നെയും സ്നേഹിച്ച് വളർത്തണം’ സൗഭാഗ്യ പറഞ്ഞു. താരയുടെ അമ്മയും നടിയുമായ സുബ്ബലക്ഷ്മിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button