Latest NewsNEWS

നിമിഷങ്ങൾ കൊണ്ട് വൈറലായി സനുഷയുടെ ചിത്രങ്ങൾ

കൊച്ചി : മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം വരെ സ്വന്തമാക്കിയ സനുഷ നായികയായും അരങ്ങേറിയിരുന്നു. ദിലീപിന്റെ സിനിമയിൽ ആയിരുന്നു നായികാ പ്രവേശനം. തുടർന്ന് തമിഴ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചു.

എന്നാൽ ഇടക്കാലത്ത് വെച്ച് താരത്തെ സിനിമയിൽ കാണുവാൻ സാധിച്ചിരുന്നില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു . എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളിലായുള്ള താരത്തിന്റെ മേക്കോവർ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിയ്ക്കുകയാണ്. സനുഷ തന്നെയാണോ ഇതെന്ന ചോദ്യമാണ് ആരാധകരിൽ നിന്നും ഉയർന്നു വന്നത്. ഇന്നിപ്പോൾ വീണ്ടും ഒരു ഫോട്ടോഷൂട്ട് നടത്തി ആരാധക മനം കവർന്നിരിയ്ക്കുകയാണ് താരം. മഞ്ഞ നിറത്തിലുള്ള ഡ്രസ്സ് ധരിച്ചാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്.

കടുകട്ടി ആറ്റിട്യൂട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയിരിയ്ക്കുകയാണ്. നിരവധി ഗ്രൂപ്പുകളിലേയ്ക്കും പേജുകളിലേയ്ക്കുമാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടിരിയ്ക്കുന്നത്. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. ഇനിയും ഇത്തരത്തിലുള്ള ചിത്രങ്ങളുമായി താരം എത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button