GeneralLatest NewsNEWS

താരജാഡയില്ലാതെ മഞ്ജു, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

കൊച്ചി : മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ മഞ്ജുവിനെ രണ്ടാം വരവിലും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

കൊച്ചി കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മഞ്ജു ഹോട്ടലിലെ കുടുംബശ്രീ അംഗങ്ങള്‍ക്കൊപ്പം വിശേഷം പങ്കുവെയ്ക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്ത ചിത്രങ്ങള്‍ താരം തന്നെ പങ്കുവെച്ചിരുന്നു. ‘ഈ വനിതകളോട് അതിരറ്റ സ്‌നേഹമാണ്’ എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇങ്ങനെയൊരു സായാഹ്നം സമ്മാനിച്ചതിന് കൊച്ചി മേയര്‍ അനില്‍ കുമാറിനും താരം നന്ദി പറയുന്നുണ്ട്. വിശപ്പടക്കുക എന്നതാണ് ഏറ്റവും മനോഹരമായ കാര്യമെന്നും മഞ്ജു പറഞ്ഞു.

എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ലിബ്ര ഹോട്ടലായിരുന്നു ഉദ്ഘാടന വേദി. 1500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കാവുന്ന വിധത്തിലുളള ആധുനിക സംവിധാനങ്ങളോടു കൂടിയ കേന്ദ്രീകൃത അടുക്കളയാണ് തയ്യാറാക്കിയിട്ടുള്ളത്. ഈ വര്‍ഷത്തെ കോര്‍പറേഷന്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വിശപ്പ് രഹിത കൊച്ചി എന്ന ആശയത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് ഈ പദ്ധതി.

shortlink

Related Articles

Post Your Comments


Back to top button