GeneralLatest NewsNEWS

‘ഒരു ഹിന്ദുവായി ജനിച്ചു, ഒരു ഹിന്ദുവായി തന്നെ ഈ ജന്മം ജീവിക്കും’: എംജി ശ്രീകുമാര്‍

തിരുവനന്തപുരം : എംജി ശ്രീകുമാർ മതം മാറി ക്രിസ്ത്യാനി ആവാന്‍ പോവുകയാണെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത് . വാര്‍ത്തയിലെ സത്യമെന്താണെന്ന് അറിയാതെ ഗായകനെ ശക്തമായി വിമര്‍ശിച്ച് കൊണ്ട് ചിലരെത്തിയിരുന്നു. അവര്‍ക്കെല്ലാമുള്ള ചുട്ടമറുപടി പറഞ്ഞ് ഗായകന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. നവരാത്രിയോട് അനുബന്ധിച്ച് എംജി പാടിയ നവരാത്രി ദേവീ ഗീതങ്ങള്‍ അടങ്ങിയ യൂട്യൂബ് വീഡിയോയുടെ താഴെ എംജി മതം മാറുകയാണോ എന്ന് ചോദിച്ച് ചിലരെത്തി. അവര്‍ക്കുള്ള മറുപടിയാണ് ഗായകന്‍ നല്‍കിയിരിക്കുകയാണ്.

നിരവധി കമന്റുകളില്‍ ഒന്നില്‍ ‘പാസ്റ്റര്‍’ എന്നാണ് ഒരാള്‍ എംജിയെ വിശേഷിപ്പിച്ചിരിക്കുന്നത്. പാസ്റ്റര്‍ നവരാത്രി ആശംസകള്‍ ഒക്കെ ഉണ്ടോ? എന്നായിരുന്നു എംജിയുടെ പോസ്റ്റിന് താഴെ ഇവര്‍ കമന്റിട്ടത്. ഇതിന് പിന്നാലെ നൂറ് കണക്കിന് കമന്റുകള്‍ വന്ന് കൊണ്ടേ ഇരുന്നു. അധികം വൈകാതെ തന്റെ പേരില്‍ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞ് കൊണ്ട് എംജി ശ്രീകുമാറും എത്തി.

‘ഒരു ഗായകന്‍ എന്ന നിലയില്‍ ഞാന്‍ എല്ലാ മതത്തിലുള്ള പാട്ടുകളും പാടിയിട്ടുണ്ട്. ചില കുബുദ്ദികള്‍ ചുമ്മാ പടച്ചുവിടുന്ന കാര്യമാണ് ഞാന്‍ മതം മാറിയെന്ന്. ഞാന്‍ ഒരു ഹിന്ദു ആണ്. പക്ഷെ ഒരു ശക്തിയില്‍ വിശ്വസിക്കുന്നു. ഏതു ശക്തിയില്‍ വിശ്വസിക്കാനും ഒരു മനുഷ്യന്റെ അവകാശമാണ്. എന്റെ ഗുരുക്കന്മാര്‍ ശബരിമലയില്‍ പോകുന്നു, കൂട്ടുകാര്‍ ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നു. അതിനൊന്നും കുഴപ്പമില്ല. എന്നെയാണ് ലക്ഷ്യം. ദയവായി ഒന്ന് വിട്ടു പിടി. ഒരു ഹിന്ദുവായി ജനിച്ചു. ഒരു ഹിന്ദുവായി തന്നെ ഈ ജന്മം ജീവിക്കും. ലവ് യൂ ഓള്‍’- ഒരു വിമര്‍ശകയുടെ കമന്റിന് മറുപടിയായി എംജി പറഞ്ഞു .

shortlink

Related Articles

Post Your Comments


Back to top button