GeneralLatest NewsNEWS

മകന്റെ സർപ്രൈസിനെ കടത്തി വെട്ടി പിറന്നാൾ ദിനത്തിൽ നവ്യയുടെ സർപ്രൈസ്‌

തിരുവനന്തപുരം : ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന് നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി മാറിയ മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായർ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. പലപ്പോഴും അമ്മയ്ക്ക് സർപ്രൈസ് പിറന്നാൾ കേക്ക് ഒരുക്കുന്ന മകൻ സായ് കൃഷ്ണ ഇത്തവണ മറ്റൊരു സർപ്രൈസ് കേക്ക് കണ്ട് അമ്പരന്നിരിക്കുകയാണ്. ‘അമ്മ ശരിക്കും ഇത്രയും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ?’ എന്നായിരുന്നു കേക്ക് കണ്ട സായ് ചോദിച്ചതെന്ന് നവ്യ കുറിച്ചു.

നവ്യ അഭിനയിച്ച ചിത്രങ്ങളുടെ സ്റ്റിൽസ് ചേർത്തുവച്ചതായിരുന്നു കേക്ക് തയ്യാറാക്കിയത്. ബിസ്‌കോഫ്‌, പ്രാലിൻ ചോക്ലേറ്റ് എന്നിവ ചേർത്തതായിരുന്നു ഈ സ്‌പെഷൽ കേക്ക്. ഫിലിം റീൽ പോലെ ഒരുക്കിയ കേക്കിന്റെ വിവിധ വശങ്ങൾ കാട്ടിത്തരുന്ന വീഡിയോ സഹിതമാണ് നവ്യ പോസ്റ്റ് ചെയ്തത്.

വിവാഹ ശേഷം ഇടവേള എടുത്ത താരം വീണ്ടും വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും മടങ്ങിയെത്താൻ ഒരുങ്ങുകയാണ് . ദൃശ്യം 2 വിന്റെ കന്നഡ റീമേക്കാണ് താരത്തിന്റെ മറ്റൊരു ചിത്രം. ടെലിവിഷൻ ഷോകളിൽ നവ്യ സജീവ സാന്നിധ്യമാണ്. നവ്യക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ബാലാമണിയെ തിരികെ കൊണ്ട് വന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button