Latest NewsNEWSSocial Media

സാമന്തയും വിജയ് ദേവരകൊണ്ടയുമല്ല, സമൂഹ മാധ്യമങ്ങളില്‍ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട സൗത്ത് ഇന്ത്യന്‍ താരം ഈ നടിയാണ്

ഹൈദരാബാദ് : 2016ല്‍ പുറത്തിറങ്ങിയ കന്നഡ‍ ചിത്രം കിറുക് പാര്‍ട്ടിയിലൂടെ സിനിമാ അരങ്ങേറ്റം നടത്തിയ നടിയാണ് രശ്മിക മന്ദാന. ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് രശ്മിക. ഇതുവരെ ഒരു മലയാള ചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളത്തിലടക്കം നിരവധി ആരാധകര്‍ രശ്മികയ്ക്കുണ്ട്.

ചുരുങ്ങിയ ചിത്രങ്ങളിലൂടെയാണ് നാഷണല്‍ ക്രഷായി രശ്മിക വളര്‍ന്നത്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം രശ്മിക അഭിനയിച്ച ​ഗീത ​ഗോവിന്ദം എന്ന സിനിമയാണ് രശ്മികയെ തെന്നിന്ത്യയില്‍ പ്രശസ്തയാക്കിയത്. സിനിമ മലയാളത്തിലും മൊഴിമാറ്റി എത്തിയിരുന്നു. ​ഗീതാ ​ഗോവിന്ദം മാത്രമല്ല രശ്മിക നായികയായ ഡിയര്‍ കെമ്രോഡി പോലുള്ള സിനിമകളും മലയാളത്തിലേക്ക് മൊഴിമാറ്റി എത്തിയിരുന്നു.

ഇപ്പോള്‍ പുതിയൊരു നേട്ടത്തിന് ഉടമയാണ് രശ്മിക. ഫോബ്സ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട സൗത്ത് ഇന്ത്യന്‍ താരം രശ്മികയാണ്. നടി സാമന്ത റൂത്ത് പ്രഭുവിനെയും കന്നടതാരം യഷിനെയും വിജയ് ദേവരകൊണ്ടയേയുമെല്ലാം പിന്തള്ളി രശ്മിക ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റ​ഗ്രാമില്‍ മാത്രം 22മില്യണിലധികം ആളുകളാണ് രശ്മികയെ ഫോളോ ചെയ്യുന്നത്. നടന്‍ വിജയ് ദേവരകൊണ്ടയാണ് രണ്ടാംസ്ഥാനത്തുള്ളത് കെജിഎഫ് താരം യഷ് മൂന്നാം സ്ഥാനത്തുമെത്തി. നടി സാമന്ത നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനം അല്ലു അര്‍ജുനാണ്. 9.88 പോയിന്റാണ് ഒന്നാംസ്ഥാനത്തോടൊപ്പം രശ്മികയ്ക്ക് ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button