Latest NewsNew ReleaseNEWS

‘മരക്കാര്‍ ഒ ടി ടി റിലീസ് ഇല്ല’ : ലിബര്‍ട്ടി ബഷീര്‍

കൊച്ചി: മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. മരക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂർ തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

‘മരക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യാനായി 40 കോടിയോളം രൂപ അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. ചിലപ്പോള്‍ തീയേറ്റര്‍ റിലീസിനൊപ്പം ഒടിടിയില്‍ റിലീസ് ഉണ്ടായേക്കാം. തിയേറ്ററില്‍ റിലീസ് ചെയ്യാത്ത സാഹചര്യം ഉണ്ടാവില്ലെന്ന് നിര്‍മാതാവ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ക്രിസ്മസിന് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത് ‘- ലബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button