GeneralLatest NewsNEWS

ഇന്ന് മല്ലിക ഷെരാവത്തിന്റെ ജന്മദിനം

മുംബൈ : 2003 ലെ ഖ്വായിഷ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന പ്രമുഖ ബോളിവുഡ് നടിയും, മോഡലുമായ മല്ലിക ഷെരാവത്തിന്റെ ജന്മദിനമാണിന്ന്. മല്ലിക ജനിച്ചത് ഹരിയാനയിലെ കര്‍ണാല്‍ എന്ന സ്ഥലത്താണ്. തന്റെ ആദ്യ പേര് റീമ ലാംബ എന്നത് മാറ്റി മല്ലിക എന്ന പേര് സ്വീകരിക്കുകയായിരുന്നു.

മല്ലിക ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രം 2004 ല്‍ ഇറങ്ങിയ ‘മര്‍ഡര്‍’ ആണ്. ഹോളിവുഡ് ചിത്രമായ അൺ‌ഫെയ്ത്ഫുൾ എന്ന ചിത്രത്തിന്റെ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു ചിത്രമായിരുന്നു ഇത്. മികച്ച നടിക്കുള്ള സീ സിനി അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിന് മല്ലികക്ക് ലഭിച്ചു. ആ വർഷത്തെ ഒരു മികച്ച വിജയ ചിത്രമായിരുന്നു ഈ ചിത്രം.

ജാക്കിച്ചാൻ നായകനായ ‘മിത്ത്’ എന്ന ചിത്രത്തിലും മല്ലിക അഭിനയിച്ചു. 2006 ലെ പ്യാർ കെ സൈഡ് ഇഫക്ട്സ് എന്ന ചിത്രം മല്ലികയുടെ സിനിമ ജീവിതത്തിലെ മറ്റൊരു ശ്രദ്ധേയമായ ചിത്രമായിരുന്നു. പിന്നീട് തമിഴിൽ കമലഹാസൻ നായകനായ ദശാവതാരം എന്ന ചിത്രത്തിൽ അഭിനയിച്ചു.

ഹോങ്കോം‌ഗിലെ ഒരു ഫാഷൻ മാഗസിൻ ഏഷ്യയിലെ 100 സുന്ദരികളിൽ ഒരാളായി മല്ലികയെ തിരഞ്ഞെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button