GeneralLatest NewsNEWS

പ്രശസ്ത ഇംഗ്ലീഷ് സീരിയൽ നടൻ ജെയിംസ് മൈക്കിള്‍ ടെയ്‌ലര്‍ അന്തരിച്ചു

ലോസ് ആഞ്ചലസ്‌ : ഫ്രണ്ട്‌സ് എന്ന ഇംഗ്ലീഷ് സീരിസിലെ ഗൻതെർ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ജെയിംസ് മൈക്കിൾ ടെയ്‌ലര്‍ അന്തരിച്ചു. 59 വയസായിരുന്നു. 2018 മുതൽ പ്രോസ്റ്റേറ്റ് ക്യാൻസറിന് ചികിത്സയിലായിരുന്നു.

1994 ല്‍ സംപ്രേഷണം ആരംഭിച്ച ഫ്രണ്ട്‌സിലൂടെ തന്നെയായിരുന്നു ടെയ്‌ലര്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഗന്‍തെര്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 2021ൽ ഒരുങ്ങിയ ഫ്രണ്ട്‌സ് റീയൂണിയൻ എന്ന പരിപാടിയിൽ നേരിട്ടു പങ്കെടുക്കാൻ സാധിക്കാതിരുന്നതിനാൽ അദ്ദേഹം സൂമിലൂടെ പങ്കെടുത്തിരുന്നു. ജസ്റ്റ് ഷൂട്ട് മി, സബ്രിന, ദ ടീനേജ് വിച്ച്, സ്‌ക്രബ്‌സ്, മോഡേണ്‍ മ്യൂസിക് തുടങ്ങിയ ടെലിവിഷന്‍ സീരീസുകളിലും ദ ഡിസ്റ്റര്‍ബന്‍സ്, മോട്ടല്‍ ബ്ലൂ തുടങ്ങിയ സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.

 

 

shortlink

Post Your Comments


Back to top button