GeneralLatest NewsNEWS

ട്വിറ്ററില്‍ 1.3 മില്യണ്‍ ഫോളോവേഴ്‌സ്, എന്നാൽ മമ്മൂട്ടി ഫോളോ ചെയ്യുന്നത് ഈ രണ്ടു പേരെ മാത്രം

കൊച്ചി : സിനിമാതാരങ്ങളില്‍ ബഹുഭൂരിപക്ഷവും ഇന്ന് സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ട്വിറ്റര്‍ ആണ് മറ്റു സിനിമാമേഖലകളിലെ താരങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതെങ്കില്‍ മലയാള സിനിമയെ സംബന്ധിച്ച്‌ ആ സ്ഥാനം ഫേസ്ബുക്കിനാണ്. എന്നാല്‍ ട്വിറ്ററിലും ഇവിടുത്തെ പ്രധാന താരങ്ങള്‍ക്ക് കാര്യമായ ഫോളോവിംഗ് ഉണ്ട്.

ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള മലയാളി താരങ്ങളിലൊരാളാണ് മമ്മൂട്ടി. ഫേസ്ബുക്കിലേതിന് സമമായി ഇല്ലെങ്കിലും ട്വിറ്ററിലും മമ്മൂട്ടിക്ക് ഒട്ടേറെ ഫോളോവേഴ്സ് ഉണ്ട്. കൃത്യമായി പറഞ്ഞാല്‍ 13 ലക്ഷത്തില്‍ അധികം. അതേസമയം അദ്ദേഹം തിരികെ ഫോളോ ചെയ്യുന്നത് രണ്ടേരണ്ട് അക്കൗണ്ടുകള്‍ മാത്രമാണ്. ദുല്‍ഖര്‍ സല്‍മാന്‍റെയും അമിതാഭ് ബച്ചന്‍റെയും അക്കൗണ്ടുകളാണ് അത്.

shortlink

Related Articles

Post Your Comments


Back to top button