GeneralLatest NewsNEWS

ആശ്വാസ നിമിഷം : സന്തോഷസൂചകമായി അഭിഭാഷക സംഘത്തിനൊപ്പം ഷാരൂഖ് ഖാന്‍

മുംബൈ: മയക്കുമരുന്ന്​ കേസിൽ മകന്‍ ആര്യന്‍ ഖാന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ച്‌ ഷാരൂഖ് ഖാന്‍. ആര്യൻ ജയിലിലായ ശേഷം പൊതുവേദികളിൽ എത്താത്ത ഷാരൂഖ്,​ വ്യാഴാഴ്​ച തന്റെ അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവയ്​ക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. മുംബൈ, ബാന്ദ്രയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിലായിരുന്നു ഇവരുടെ ഒത്തുചേരൽ. ഷാരൂഖിന്റെ മാനേജർ പൂജ ദദ്​ലാനിയും ഷാരൂഖിനൊപ്പം ഉണ്ടായിരുന്നു. ആര്യന് ജാമ്യം ലഭിച്ചതിനു ശേഷം ട്വിറ്ററില്‍ പ്രചരിച്ച ചിത്രങ്ങളിലൊന്ന് ഈ കൂടിച്ചേരലിന്റെ ആയിരുന്നു.

അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെയും അദ്ദേഹത്തിന്റെ ടീമുമാണ് ഷാരൂഖിനൊപ്പമുള്ള ചിത്രങ്ങളില്‍. ആര്യന്‍ ഖാനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയും മുംബൈ ഹൈക്കോടതിയില്‍ ഹാജരായിരുന്നു.

ആര്യ​ന്റെ അഭിഭാഷക സംഘം ജാമ്യം കിട്ടിയതിനുപിന്നാലെ ഒരു പ്രസ്​താവന പുറത്തിറക്കിയിരുന്നു. ‘ആര്യൻ ഖാനെ ഒടുവിൽ ഹൈക്കോടതി ജാമ്യത്തിൽ വിട്ടയച്ചു. 2021 ഒക്‌ടോബർ 2-ന് കസ്റ്റഡിയിലെടുത്ത ആദ്യ നിമിഷം മുതൽ ഞങ്ങൾ ഉയർത്തിയ, ആര്യൻ മയക്കുമരുന്ന്​ കൈവശം വെച്ചിട്ടില്ല, തെളിവില്ല, ഉപഭോഗമില്ല, ഗൂഢാലോചനയില്ല എന്ന ഞങ്ങളുടെ വാദം കോടതി അംഗീകരിച്ചതിൽ സന്തോഷമുണ്ട്​’- പ്രസ്​താവന പറയുന്നു.

അതേസമയം 21 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ആര്യന്‍ ഖാന്‍ ജയില്‍ മോചിതനാകുന്നത്. ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button