ചെന്നൈ: തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള ശസ്ത്രക്രിയക്ക് ശേഷം സൂപ്പർസ്റ്റാർ രജനികാന്ത് തിരികെ വീട്ടിലെത്തി. 70കാരനായ താരത്തെ വ്യാഴാഴ്ചയാണ് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രിയാണ് തിരികെ വീട്ടിലെത്തിയത്.
Returned home 🙏 https://t.co/35VeiRDj7b
— Rajinikanth (@rajinikanth) October 31, 2021
തലവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 28-നാണ് രജനീകാന്തിനെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച രാത്രി 9.30-ഓടെ അദ്ദേഹം ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക് മടങ്ങി.
വീട്ടിലെത്തിയ വിവരം രജനീകാന്ത് തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്. രജനികാന്തിനെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആരോഗ്യ മന്ത്രി എം. സുബ്രമണ്യം എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
Post Your Comments