GeneralLatest NewsNEWS

25 ദിവസം, 100 കോടി കളക്ഷൻ, തിയേറ്ററിൽ തകർത്തോടി ‘ഡോക്ടര്‍’

ചെന്നൈ : 25 ദിവസം കൊണ്ട് നൂറ് കോടി കളക്ക്ഷന്‍ നേടി ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമായ ഡോക്ടര്‍. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററില്‍ ആദ്യമായി റിലീസ് ചെയ്ത ചിത്രത്തിന് റിലീസ് ദിവസം തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. കേരളത്തിലെ തിയേറ്ററുകളിലും മികച്ച പ്രതികരണങ്ങളോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്.

തിയേറ്റര്‍ റിലീസിന് പിന്നാലെ ദീപാവലിയോട് അനുബന്ധിച്ച് നവംബര്‍ നാലിന് ചിത്രം നെറ്റ്ഫ്‌ലിക്‌സിലും സണ്‍ ടിവിയിലും പ്രദര്‍ശനത്തിന് എത്തും. ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ ഒരു ഡോക്ടറിന്റെ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്.

സംവിധായകന്‍ – നെല്‍സണ്‍ ദിലീപ് കുമാർ, നിർമ്മാണം – കെജെആര്‍ സ്റ്റുഡിയോസ്, എസ് കെ പ്രൊഡക്ഷന്‍സ്, സംഗീത സംവിധാനം – അനിരുദ്ധ് രസിചന്ദർ. പ്രിയങ്ക അരുള്‍ മോഹന്‍, വിനയ്, അര്‍ച്ചന, യോഗി ബാബു, റെഡിന്‍ കിങ്ങ്സ്ലി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button