GeneralLatest NewsNEWS

പ്രേക്ഷക ശ്രദ്ധയാകർഷിച്ച് മുന്നേറുന്നു വ്യത്യസ്ത പ്രണയ ആൽബം ‘കനവിൽ നീ’

മേരെ പ്യാരെ ദേശ്വാസിയോം, ആകാശത്തിനും ഭൂമിക്കുമിടയിൽ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്ത പ്രണയ ആൽബം ‘കനവിൽ നീ’ ഗ്രീൻ ററ്യൂൺസ് യൂറ്റ്യൂബ് ചാനലിൽ റിലീസായി. വ്യത്യസ്ത പ്രണയ ആൽബമായ ‘കനവിൽ നീ’ പ്രേക്ഷകരെ ആകർഷിച്ച് മുന്നേറുന്നു.

സീ കേരളം സരിഗമപ റിയാലിറ്റി ഷോ സീസൺ വണ്ണിലെ വിജയി ലിബിൻ സ്കറിയ പാടിയ ഗാനം, പുതുമുഖമായ ജസ്റ്റിൻ ജോസഫ്‌ വരികൾ എഴുതി സംഗീതം പകർന്നു. ഒരു സുന്ദരിയായ നൃത്താധ്യാപികയെ പ്രണയിച്ച യുവാവിൻ്റെ പ്രണയകഥ പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നു. ഇറിഗൽ മൗണ്ട് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന കനവിൽ നീ സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്യുന്നു.

ക്യാമറ – അഷ്റഫ് പാലാഴി, എഡിറ്റിംഗ് – ഷലീഷ് ലാൽ, മേക്കപ്പ് – പുനലൂർ രവി, കോർഡിനേഷൻ – ബൈജു അത്തോളി, പി.ആർ.ഒ- അയ്മനം സാജൻ. അഖിലേഷ് ഈശ്വർ, ആര്യദേവി, ബേബി ആരാധ്യ പി നമ്പ്യാർ, രമ്യ നമ്പ്യാർ എന്നിവർ അഭിനയിക്കുന്നു,

പി.ആർ.ഒ- അയ്മനം സാജൻ

shortlink

Post Your Comments


Back to top button