CinemaComing SoonGeneralLatest NewsMollywoodNEWS

തന്നെ ട്രോളിയവരെയും വിമർശിച്ചവരെയും കൊണ്ട് കൈയടിപ്പിച്ച് കൈലാഷ്

ചിത്രത്തിലേത് ഏറെ അഭിമാനം തോന്നിയ കഥാപാത്രമാണെന്ന് കൈലാഷ്

കൊച്ചി: വിനോദ് ഗുരുവായൂർ ഒരുക്കുന്ന ‘മിഷൻ സി’ ചിത്രത്തിന്റെ ട്രെയിലർ ഹിറ്റായതോടെ നടൻ കൈലാഷിനെ പ്രശംസിച്ച് ആരാധകർ. ട്രെയിലറിലെ ഓടുന്ന ബേസിൽ നിന്നുള്ള താരത്തിന്റെ സാഹസിക രംഗങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കൈലാഷിനെതിരെ നേരത്തെ ട്രോളുകളും വിമർശനങ്ങളും എത്തിയിരുന്നുവെങ്കിലും താരത്തിന്റെ അഭിനയ മികവിന് കൈയടിയാണ് ലഭിക്കുന്നത്.

കൈലാഷിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകും മിഷൻ സി എന്നാണ് മലയാള സിനിമ ലോകം വിലയിരുത്തുന്നത്. താൻ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്നും ഏറെ അഭിമാനം തോന്നിയ കഥാപാത്രമാണ് മിഷൻ സിയിലേത് എന്നാണ് കൈലാഷ് പറയുന്നത്. ക്യാപ്റ്റൻ അഭിനവ് എന്ന കഥാപാത്രമായാണ് കൈലാഷ് ചിത്രത്തിൽ വേഷമിടുന്നത്.

വേറിട്ടതും വ്യത്യസ്തവുമായ ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷെ മിഷൻ സിയിലെ കഥാപാത്രം കൂടുതൽ ശ്രദ്ധേയമാണ്. അത് വലിയൊരു ഉത്തരവാദിത്തമാണ്. തനിക്ക് അവസരങ്ങൾ തന്ന സംവിധായകരോടും നിർമ്മാതാക്കളോടും എന്നും സ്നേഹവും നന്ദിയുമുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട പ്രേക്ഷകരോട് ഹൃദയത്തിൽ നിന്നുള്ള സ്നേഹവും കടപ്പാടും പങ്കുവയ്ക്കുകയാണെന്നും കൈലാഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button