GeneralLatest NewsNEWS

‘കുറുപ്പ്’ തിയേറ്ററിൽ: സമ്മിശ്ര പ്രതികരണങ്ങളോടെ പ്രേക്ഷകർ

കൊച്ചി : ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തി. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ഈ ചിത്രം ആഗോള തലത്തില്‍ 1500 തിയറ്റുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 450 തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നു.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ പുറത്തു വന്നിരിക്കുന്നു. സിനിമയ്ക്ക് സമ്മിശ്ര അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സുകുമാരക്കുറുപ്പിനെ ചിത്രത്തില്‍ ഗ്ലോറിഫൈ ചെയ്തിട്ടുണ്ടെന്ന വിമർശനവും, ദുല്‍ഖറും ഷൈന്‍ ടോമും മത്സരിച്ചുള്ള അഭിനയമാണ് കാഴ്ച്ച വെച്ചിരിക്കുന്നതെന്നും, ഇത് തീയേറ്ററില്‍ തന്നെ എത്തേണ്ട ചിത്രമാണ് എന്ന് തുടങ്ങി വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് പുറത്ത് വരുന്നത്.

‘കുറുപ്പ് – ഷൈൻ ടോം ചാക്കോയും ദുൽക്കറും ചുമ്മാ കേറി അങ്ങ് മേയുന്നു. അതിന്റെ കൂടെ സുശീമിന്റെ കൊല കൊല്ലി ബിജിഎംഉം . ചുമ്മാതല്ല ഇക്ക ദുൽക്കർനോട്‌ പറഞ്ഞത് ഈ പടം തീയറ്റർൽ തന്നെ ഇറക്കണമെന്ന്’- ഒരു പ്രേക്ഷകൻ കുറിച്ചു.

‘കുറുപ്പ്’ ഇഷ്ടപ്പെട്ടില്ല. ഇവന്മാർക്ക് ഒരാളെ ഇത്രയും ബൂസ്റ്റ്‌ ചെയ്തു ഗ്ലോറിഫൈ ചെയ്യണം എങ്കിൽ അതിനു റിയൽ ലൈഫിലെ ഒരു പക്കാ ക്രിമിനലിനെ തിരഞ്ഞെടുക്കേണ്ടിയിരുന്നില്ല. ശ്രീനാഥ്‌ രാജേന്ദ്രന്റെ അബ്രാം ഖുറേഷി സ്റ്റൈൽ ക്ലൈമാക്സ് കണ്ടപ്പോൾ കുറച്ചു ഉളുപ്പൊക്കെ ആകാം എന്ന് തോന്നി പോയി’- മറ്റൊരാൾ കുറിച്ചു.

 

 

shortlink

Related Articles

Post Your Comments


Back to top button