Latest NewsNEWSShooting In Progress

രേവതി കലാമന്ദിറിൻ്റെ ബാനറിൽ ജി സുരേഷ് കുമാർ നിർമ്മിക്കുന്ന ചിത്രം ‘വാശി’ ചിത്രീകരണം ആരംഭിച്ചു.

രേവതി കലാമന്ദിറിൻ്റെ ബാനറിൽ ജി.സുരേഷ് കുമാർ നിർമ്മിച്ച്, യുവ നടൻ വിഷ്ണു ജി രാഘവ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘വാശി’ – എന്ന ചിത്രത്തിന് നവംബർ പതിനേഴ് ബുധനാഴ്ച്ച തിരുവനന്തപുരത്ത് തുടക്കമിട്ടു.

ശംഖ്യ മുഖം ദേവീക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങോടെയായിരുന്നു തുടക്കം. തദവസരത്തിൽ മേനക സുരേഷ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ജി.സുരേഷ് കുമാർ ഫസ്റ്റ് ക്ലാപ്പ് നൽകി.

ടൊവിനോ തോമസ്സും കീർത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. നീൽഡി കുഞ്ഞയാണ് ഛായാഗ്രാഹകൻ. ലൈൻ പ്രൊഡ്യൂസർ – കെ.രാധാകൃഷ്ണൻ.

വാഴൂർ ജോസ്.

 

shortlink

Related Articles

Post Your Comments


Back to top button