GeneralLatest NewsNEWS

മോഹന്‍ലാലിനെതിരെയുള്ള പരാമർശം, ഫസല്‍ ഗഫൂറിനെതിരെ ആരാധകർ

മരക്കാർ റിലീസുമായി ബന്ധപ്പെട്ട വിഷയത്തിൽ മോഹൻലാലിനെ വിമർശിക്കുകയും വിഡ്ഢി എന്ന് വിളിക്കുകയും ചെയ്ത എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ സൈബര്‍ ആക്രമണം. മരക്കാര്‍ സിനിമയുടെ ഒ.ടി.ടി റിലീസ് വിവാദവുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനവുമായി ഫസല്‍ ഗഫൂര്‍ രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ സര്‍ക്കാരിനും വലിയ ലാഭമുണ്ടായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മോഹൻലാൽ മലയാളം സിനിമാ വ്യവസായത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്നും മോഹൻലാൽ മലയാള സിനിമയിലെ ബഫൂണാണ്, മരക്കാർ റിലീസുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രിൻസിപ്പലിന്റെ മുറിയിൽ ചില വിദ്യാർത്ഥികൾ പോകുന്നതുപോലെയാണ് മോഹൻലാൽ മുഖ്യന്റെ അടുത്തു പോയത്. പിന്നെ എന്താണ് നടന്നതെന്ന് എനിക്ക് അറിയില്ല, എന്നിങ്ങനെയാണ് ഫസൽ ഗഫൂറിന്റെ പരാമർശം. പെരിന്തല്‍മണ്ണ എം.ഇ.എസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മീഡിയ സ്റ്റുഡിയോ-സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കെയായിരുന്നു വിമര്‍ശനമുണ്ടായത്.

ഇപ്പോഴിതാ ഫസൽ ഗഫൂറിന്റെ ഈ വിമർശനത്തിനെതിരെ രംഗത്തെത്തിയിരിക്കയാണ് ലാലിൻറെ ആരാധകർ. ‘അടിച്ചു പല്ലുതെറിപ്പിക്കും’ എന്ന് തുടങ്ങിയ ഭീഷണി കമന്റുകളാണ് അദ്ദേഹത്തിന് വന്നു കൊണ്ടിരിക്കുന്നത്.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button