InterviewsLatest NewsNEWS

‘അമ്മ അല്ലാത്ത ഒരാളെ അച്ഛന്‍ ചുംബിച്ചത് തീരെ ശരിയായില്ലെന്ന് മകൻ പറഞ്ഞു’: തുറന്നു പറഞ്ഞ് വിവേക് ഒബ്‌റോയ്

മുംബൈ : രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന നടനാണ് വിവേക് ഒബ്‌റോയ്. മികച്ച സഹനടനുള്ള അവാർഡ് ഇതിലൂടെ വിവേകിന് ലഭിച്ചു. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച വിവേക് ലൂസിഫറിലെ ബോബിയായി വന്ന് മലയാളികളുടെ മനസ്സിലും ഇടംപിടിച്ചു.

2010 ലായിരുന്നു വിവേക് ഒബ്‌റോയിയും പ്രിയങ്ക ആല്‍വയും വിവാഹിതരായത്. ഇവർക്ക് വിവാന്‍, അമേയ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്. ലോക്ഡൗണ്‍ നാളുകളിൽ മക്കളുടെ കൂടെ ചെലവഴിക്കാന്‍ സമയം കിട്ടിയ സമയത്ത് തന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രിന്‍സ് മക്കളുടെ കൂടെ ഇരുന്ന് കണ്ടതിനെ കുറിച്ച് പറയുകയാണ് വിവേക് ഇപ്പോൾ. ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവേക് മനസു തുറന്നത്‌.

‘എന്റെ രണ്ട് മക്കളും ആദ്യമായിട്ടാണ് പ്രിന്‍സ് എന്ന സിനിമ കണ്ടത്. വിവാന് ആക്ഷന്‍ ചിത്രങ്ങളോട് ഇഷ്ടമുള്ളതിനാല്‍ അവന്‍ സിനിമ മുഴുവന്‍ കണ്ടിരുന്നു. എന്നാല്‍ സിനിമ മുഴുവന്‍ ആക്ഷന്‍ സീനുകള്‍ ആയതിനാല്‍ പാതി വഴിയില്‍ തന്നെ മകള്‍ എഴുന്നേറ്റ് പോയി. എന്റെ മകന് സിനിമ മുഴുവന്‍ ഇഷ്ടപ്പെട്ടു, പക്ഷേ അവന് ഇഷ്ടപ്പെടാത്ത ഒരു കാര്യമുണ്ടായിരുന്നു. സ്‌ക്രീനില്‍ തന്റെ ചുംബനരംഗമാണ് മകന് ഇഷ്ടപ്പെടാതെ പോയത്. അമ്മ അല്ലാത്ത ഒരാളെ അച്ഛന്‍ ചുംബിച്ചത് തീരെ ശരിയായില്ലെന്നാണ് അവന്റെ അഭിപ്രായം. സിനിമ കണ്ടോണ്ട് ഇരിക്കുമ്പോൾ നായികയെ ചുംബിക്കുന്ന രംഗം വന്നു. ആ സമയത്ത് ഞാന്‍ അനങ്ങാതെ അവന്റെ അടുത്ത് തന്നെ നില്‍ക്കുകയായിരുന്നു.

പെട്ടെന്ന് ‘അമ്മയല്ലാത്ത ഒരു സ്ത്രീയെ എങ്ങനെയാണ് ചുംബിക്കാന്‍ സാധിച്ചതെ’ന്ന് ചോദിച്ചു. അവന്റെ അമ്മ അല്ലാതെ മറ്റൊരു സ്ത്രീയെ ചുംബിക്കാന്‍ പാടില്ലെന്ന് കര്‍ശനമായി പറയുകയും ചെയ്തു. മകന്റെ വാക്കുകളോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അവന്റെ മുഖത്ത് വിലമതിക്കാനാവാത്ത ഭാവങ്ങളാണ് ഉണ്ടായിരുന്നത്. ഇത് വെറും അഭിനയം മാത്രമാണ്. യഥാര്‍ഥ ജീവിതത്തില്‍ ഇതിന് ഒരു അര്‍ഥവുമില്ല. എന്നൊക്കെ അവനൊരു വിശദീകരണം പോലെ ഞാന്‍ പറഞ്ഞ് നോക്കി. പക്ഷേ അത് ശരിയായില്ലെന്നുള്ള നിലപാടിലായിരുന്നു വിവാന്‍. പിന്നാലെ അവന്റെ അമ്മയായ പ്രിയങ്കയെ നോക്കി അമ്മയ്ക്ക് ഇത് ശരിയാണോ എന്ന് ചോദിച്ചു’- വിവേക് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button