Latest NewsNEWSVideos

വീഡിയോ ആൽബത്തിലൂടെ മമ്മൂട്ടിക്ക് ആദരവർപ്പിച്ച് അബ്ദുൾ ബാസിത്ത്, ഏറ്റെടുത്ത് ആരാധകർ

കൊച്ചി : 1971ൽ പ്രദർശനത്തിനെത്തിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലൂടെ കടന്നു വന്ന് കഠിനാദ്ധ്വാനം കൊണ്ട് താരസിംഹാസനം നേടിയെടുത്ത അഭിനയപ്രതിഭയാണ് മമ്മൂട്ടി. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന മലയാളചലച്ചിത്രമാണ്. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയുടെ താരമൂല്യം ഉയർന്നു . അതിന് ശേഷം മലയാളികള്‍ കണ്ടത് മമ്മൂട്ടി എന്ന അതുല്യ പ്രതിഭയുടെ വളര്‍ച്ചയായിരുന്നു. പിന്നീട് അവിടുന്ന് ഇങ്ങോട്ട് മകനായും ചേട്ടനായും ഭര്‍ത്താവായും ഒട്ടേറെ വേഷങ്ങള്‍ അഭിപ്രാളിയില്‍ അവിസ്മരണീയമാക്കാന്‍ മമ്മൂട്ടിക്കായി.

മമ്മൂട്ടിയുടെ സിനിമകളെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞു കൊണ്ട് ഒരുപാട് പാട്ടുകള്‍ ഇക്കാലയളവിനുള്ളില്‍ ഇറങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒന്നുകൂടെയായിരിക്കുകയാണ് അബ്ദുൾ ബാസിത്ത് ഒരുക്കിയ പാട്ട് . അബ്ദുൾ ബാസിത്ത് രചിച്ച് മധു ബാലകൃഷ്ണൻ ആലപിച്ചിരിക്കുന്ന ‘മമ്മൂക്ക മമ്മൂട്ടിക്ക ഇച്ചാക്ക’ എന്ന ഈ ഗാനമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെ കുറിച്ചും അദ്ദേഹത്തിന്റെ ഓരോ ഫോട്ടോകള്‍ ട്രെന്റിങിലാവുന്നതിനെ കുറിച്ചുമെല്ലാം പാട്ടില്‍ പറയുന്നുണ്ട്. മലയാളികള്‍ പൗരുഷമുള്ള കഥാപാത്രങ്ങള്‍ മമ്മൂട്ടിയിലൂടെയാണ് കണ്ടതെന്നും ലോകമെമ്പാടും അറിയപ്പെടുന്ന താരമാണ് മമ്മൂട്ടി എന്നതില്‍ അഭിമാനമാണെന്നും പറയുന്ന പാട്ടില്‍ മമ്മൂട്ടിക്ക് കിട്ടിയ പുരസ്‌കാരങ്ങളെയും സിനിമയിലെ കഥാപാത്രങ്ങളെയും മമ്മൂട്ടി മലയാള സിനിമയുടെ വല്ല്യേട്ടനാണെന്നും പറയുന്നു.

കോംപ്രഹെന്‍സീവ് ക്രിയേഷന്‍സിന്റെ ബാനറില്‍ അബ്ദുൾ ബാസിത്ത് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ആല്‍ബത്തിന്റെ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ബിജുവാണ്.

shortlink

Related Articles

Post Your Comments


Back to top button