CinemaGeneralLatest NewsMollywoodNEWS

ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഈസ് ബാക്ക്: കാവലിന് വൻ സ്വീകരണം

കൊച്ചി: സുരേഷ് ഗോപി നായകനായ ചിത്രം കാവൽ തിയേറ്ററുകളിൽ റിലീസ് ചെയ്തു. രാവിലെ മുതൽ കേരളത്തിലെ 14 ജില്ലകളിലും ഫാൻസ്‌ ഷോ ആരംഭിച്ചു. എല്ലാ തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.’സുരേഷ് ഗോപി ഈസ് ബാക്ക്’, ‘തമ്പാൻ തകർത്തു’, ‘ആക്ഷൻ കിംഗ് സുരേഷ് ഗോപി തന്നെ’ എന്ന് പോകുന്നു പ്രേക്ഷകരുടെ പ്രതികരണം. കാവൽ എല്ലാ തിയേറ്ററുകളിലും തന്നെ ഹൗസ്ഫുൾ ആണ്.

Also Read:തലയിൽ കിരീടം, നിറയെ ആഭരണം: വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ദേവതയാണെന്ന് തോന്നുന്നുവെന്ന് തമന്ന

നിധിന്‍ രഞ്ജി പണിക്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ളത് ‘കാവല്‍’ ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. തമ്പാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രമെന്ന നിലയില്‍ തുടക്കത്തിലേ ഈ ചിത്രം വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സുരേഷ് കൃഷ്ണ, ശ്രീജിത് രവി, സാദിഖ്, ശങ്കര്‍ രാമകൃഷ്ണന്‍, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, ബിനു പപ്പു, ചാലി പാല, കണ്ണന്‍ രാജന്‍ പി ദേവ്, അഞ്ജലി നായര്‍, പൗളി വിത്സണ്‍, അംബിക മോഹന്‍, ശാന്തകുമാരി തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തിനായി അണി നിരന്നിട്ടുള്ളത്. ബികെ ഹരിനാരായണനാണ് ഗാനരചന. രഞ്ജിന്‍ രാജാണ് സംഗീതസംവിധാനം. മന്‍സൂര്‍ മുത്തൂട്ടിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

shortlink

Related Articles

Post Your Comments


Back to top button