GeneralLatest NewsNEWS

ജീവിതഗന്ധിയായ വരികള്‍ സമ്മാനിച്ച അതുല്യപ്രതിഭയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും

ഭാവസാന്ദ്രമായ വരികൾ കൊണ്ട് മനസ്സ് കീഴടക്കിയ മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് ബിച്ചു തിരുമലയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാലും മമ്മൂട്ടിയും. ജീവിതഗന്ധിയായ വരികള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ ഒട്ടനവധി ഗാനങ്ങളില്‍ പാടിയഭിനയിക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായി എന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചപ്പോൾ അദ്ദേഹത്തിന്റെ ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി അനുശോചനം അറിയിച്ചത്.

‘തലമുറകള്‍ ഏറ്റുപാടുന്ന ഭാവസാന്ദ്രമായ ആയിരത്തിലധികം ഗാനങ്ങള്‍ മലയാളത്തിന് നല്‍കി പ്രിയപ്പെട്ട ശ്രീ ബിച്ചു തിരുമല വിടവാങ്ങി. അനായാസ രചനയിലൂടെ വാക്കുകള്‍ക്കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത പ്രതിഭയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ഭാഷയില്‍, ജീവിതഗന്ധിയായ വരികള്‍ സമ്മാനിച്ച, അദ്ദേഹത്തിന്റെ ഒട്ടനവധി ഗാനങ്ങളില്‍ പാടിയഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി.

ഒരു കാലഘട്ടത്തില്‍, പ്രിയ പ്രേക്ഷകര്‍ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച, എന്റെ ഒട്ടനേകം ഹിറ്റ് ഗാനരംഗങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത് അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന വരികളാണെന്നത് സ്‌നേഹത്തോടെ ഓര്‍ക്കുന്നു. ബിച്ചുവേട്ടന് ആദരാഞ്ജലികള്‍’- മോഹന്‍ലാല്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button