GeneralLatest NewsNEWS

കട്ടും മ്യൂട്ടും ഇല്ലാത്ത കുടുംബചിത്രം, ‘ഈശോ’യ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റ്

കൊച്ചി: നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ഈശോ’യ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റ്. ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് നിര്‍മ്മിക്കുന്നത്. കുട്ടികളും കുടുംബങ്ങളുമായി കണ്ടിരിക്കേണ്ട ചിത്രമാണ് ഈശോയെന്ന് സെന്‍സര്‍ ബോര്‍ഡ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതായി നാദിര്‍ഷ പറഞ്ഞു.

നേരത്തെ സിനിമക്ക് ഈശോ എന്ന പേരിട്ടതിനെതിരെ ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്നതാണ് ചിത്രത്തിന്റെ പേരെന്ന് വിദ്വേഷ പ്രചരണവുമായി ഒരു വിഭാഗമാളുകള്‍ രംഗത്തെത്തിയിരുന്നു. മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് അടക്കമുള്ളവര്‍ വിഷയത്തില്‍ പ്രതികൂല പ്രതികരണവുമായി വന്നിരുന്നു. ‘ഈശോ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പി.സി. ജോര്‍ജിന്റെ ഭീഷണി മുഴക്കിയിരുന്നു.

മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ സുനീഷ് വാരനാടാണ്. ജയസൂര്യയ്ക്ക് പുറമെ ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

റോബി വര്‍ഗീസാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നാദിര്‍ഷാ തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – എന്‍.എം. ബാദുഷാ, ബിനു സെബാസ്റ്റ്യന്‍, റീ-റെക്കോര്‍ഡിങ്ങ് – ജേക്‌സ് ബിജോയ്, ലിറിക്സ് – സുജേഷ് ഹരി, ആര്‍ട്ട് – സുജിത് രാഘവ്, എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നന്ദു പൊതുവാള്‍, കോസ്റ്റ്യൂം – അരുണ്‍ മനോഹര്‍, ആക്ഷന്‍ – ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി – ബ്രിന്ദ മാസ്റ്റര്‍, ചീഫ് അസ്സോസിയേറ്റ് – സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് – വിജീഷ് പിള്ളൈ, കോട്ടയം നസീര്‍, മേക്കപ്പ് – പി വി ശങ്കര്‍, സ്റ്റില്‍സ് – സിനറ്റ് സേവ്യര്‍, ഡിസൈന്‍ – ടെന്‍ പോയിന്റ്.

 

shortlink

Related Articles

Post Your Comments


Back to top button