InterviewsLatest NewsNEWS

പ്രണവിനെ കാണുമ്പോള്‍ സന്തോഷമാണ്, നമ്മള്‍ ആഗ്രഹിച്ചതും ചെയ്യാന്‍ പറ്റാത്തതുമായ കുറെ കാര്യങ്ങള്‍ ചെയ്യുന്നു: മോഹന്‍ലാല്‍

ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാറിൽ കുഞ്ഞു കുഞ്ഞാലിയായി അത്ഭുതപ്പെടുത്തിയ പ്രണവ് മോഹൻലാലിനെ വളരെ ആവേശത്തോടെയാണ് ആരാധകർ വരവേൽക്കുന്നത്. വളരെ വ്യത്യസ്തമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന മനുഷ്യൻ എന്നാണ് പ്രണവിനെ പരിചയപ്പെട്ടിട്ടുള്ള എല്ലാവരുടെയും അഭിപ്രായം. പ്രണവ് മോഹൻലാലിന്റെ ലാളിത്യത്തെക്കുറിച്ചും താരജാഡയില്ലാത്ത ജീവിതത്തെക്കുറിച്ചുമൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. താൻ അഭിനയിച്ച സിനിമ റിലീസ് ചെയ്യുന്ന സമയത്ത് തിയേറ്ററുകളിലേക്കെത്താനോ ആർപ്പുവിളിയും ആവേശവും നേരിട്ടറിയാനോയൊന്നും പ്രണവിന് താൽപര്യമില്ല. തനിക്കേറെ പ്രിയപ്പെട്ട യാത്രയിലാണ് താരപുത്രൻ.

തന്റെ മകനും നടനുമായ പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. നമുക്ക് ആഗ്രഹിച്ചതും ചെയ്യാന്‍ പറ്റാത്തതുമായ കാര്യങ്ങള്‍ പ്രണവ് ചെയ്യുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് ഏഷ്യനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മകനെ കുറിച്ച് വാചാലനായത്.

മോഹന്‍ലാലിന്റെ വാക്കുകള്‍:

‘പ്രണവ് യാത്ര ചെയ്യുന്നത് കാണുമ്പോള്‍ വലിയ സന്തോഷമാണ്. തനിക്കും ഇതുപോലെ യാത്രകള്‍ ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അന്ന് പറ്റിയില്ല. ഒന്ന് അല്‍പം മാറിപ്പോയിരുന്നെങ്കില്‍ താനും അതുപോലെ പോയേനെ. പ്രണവിനെ കാണുമ്പോള്‍ സന്തോഷമാണ്. നമ്മള്‍ ആഗ്രഹിച്ചതും ചെയ്യാന്‍ പറ്റാത്തതുമായ ഒരുപാട് കാര്യങ്ങള്‍ അയാള്‍ ചെയ്യുന്നു. ഒരുപാട് യാത്ര ചെയ്യുന്നുണ്ട്. സ്വതന്ത്രനായി നടക്കുന്നു. അതില്‍ ഒരുപാട് സന്തോഷമുണ്ട്. അതുപോലെ തന്നെ ഇടയ്ക്ക് സിനിമയും ചെയ്യുന്നുണ്ട്.

തുടക്കത്തില്‍ പ്രണവിനും ഈ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. വളരെ നിര്‍ബന്ധിച്ചതിന് ശേഷമാണ് ഈ സിനിമയില്‍ അഭിനയിച്ചത്. പ്രണവ് ഇടംകൈയ്യനാണ് അതുകൊണ്ട് ‘ശരിയാവില്ല എന്നെ ഒഴിവാക്കൂ’യെന്ന് പറഞ്ഞിരുന്നു. ഇയാള്‍ രണ്ടുകൈ വെച്ചും ചെയ്യുന്നയാളാണെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. അതിന് ശേഷം ‘ഞാന്‍ എന്തിനാണ് ഈ ചിത്രത്തില്‍’ എന്നായി ചോദ്യം. അവസാനം കുഞ്ഞുകുഞ്ഞാലി വലുതായി വല്യ കുഞ്ഞാലിയാവാന്‍ എനിക്ക് വേറൊരാളില്ല എന്ന് പറഞ്ഞു.

എന്നാല്‍ അഭിനയിച്ചതിന് ശേഷം മലയാളം പഠിക്കണമെന്നൊക്കെയുള്ള ആഗ്രഹം വന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്‌കങ്ങളൊക്കെ വായിക്കുന്നത് കണ്ടു. അതുപോലെ അവന്‍ മലയാളം പഠിച്ചു’. ലാൽ പറഞ്ഞു.

കുഞ്ഞാലി മരക്കാറുടെ ബാല്യകാല വേഷമാണ് പ്രണവ് ചെയ്തത്. മികച്ച പ്രകടനമായിരുന്നു പ്രണവിന്റേത്. പ്രണവ് തന്നെ മതിയായിരുന്നു നായകനായി എന്ന് തോന്നിപ്പോയെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. താൻ നായകനായെത്തിയ ആദ്യ സിനിമയായ ആദി റിലീസ് ചെയ്യുമ്പോഴും പ്രണവ് സ്ഥലത്തുണ്ടായിരുന്നില്ല. ഹിമാലയൻ യാത്രയിലായിരുന്നു അന്ന്. അച്ഛനൊപ്പം അഭിനയിച്ച ബ്രഹ്മാണ്ഡ സിനിമ തിയേറ്ററുകളിലേക്കെത്തിയപ്പോഴും പ്രണവ് യാത്രയിലാണ്.  പോർച്ചുഗലിലാണ് പ്രണവ് ഇപ്പോളുള്ളത്

shortlink

Related Articles

Post Your Comments


Back to top button