GeneralLatest NewsNEWS

സംഗീത ഇതിഹാസം ക്ലയറന്‍സ് അവാന്റിന്‍റെ ഭാര്യ വെടിയേറ്റു മരിച്ചു

വാഷിങ്ടണ്‍: അമേരിക്കയിലെ സംഗീത ഇതിഹാസം ക്ലയറന്‍സ് അവാന്റിന്‍റെ ഭാര്യ ജാക്വിലിന്‍ അവാന്റ് വെടിയേറ്റു മരിച്ചു. ബെവെര്‍ലി ഹില്‍സിലെ വീട്ടില്‍ ജാക്വിലിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

രാവിലെ 2 മണിയോടെ പ്രദേശത്ത് വെടിവെപ്പുണ്ടായതായി ഫോണ്‍ സന്ദേശം ലഭിച്ച് പോലീസ് എത്തുമ്പോളേക്കും ജാക്വിലിന് വെടിയേറ്റിരുന്നു. തുടർന്ന് പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു.

1967-ലാണ് ക്ലയറന്‍സും ജ്വാക്വിലിനും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും രണ്ടു കുട്ടികളുണ്ട്. മോഡലിംഗ് രംഗത്ത് തിളങ്ങിയ ജാക്വിലിന്‍ കാരുണ്യപ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വെച്ചിരുന്നു.

shortlink

Post Your Comments


Back to top button