ശാന്തികൃഷ്ണ, ഭഗത് മാനുവൽ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കുമാർ നന്ദ രചനയും സംവിധാനവും ചെയ്യുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’ എന്ന ചിത്രത്തിലെ മനോഹരമായ പ്രണയ ഗാനം ആസ്വാദകരിലേയ്ക്ക്. രാജീവ് ആലുങ്കൽ രചിച്ചു അഭിജിത്ത് കൊല്ലം ആലപിച്ച മുത്താര കൊമ്പത്തെ.. എന്ന ഗാനം ശ്രദ്ധനേടുന്നു. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെയ്ന്റ്സാണ് ഓഡിയോ റിലീസ് ചെയ്യുന്നത്. എം.കെ അര്‍ജ്ജുനന്‍ മാസ്റ്റര്‍ അവസാനമായി സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍’
എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്വാർത്ഥ താത്പര്യത്തിനുവേണ്ടി സ്വന്തം മാതാവിന്‍റെ മരണം പെട്ടെന്ന് നടക്കാൻ ആഗ്രഹിക്കുന്ന മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാർഹികാന്തരീക്ഷത്തിന്റെ ആവിഷ്കാരമാണ് ചിത്രം പറയുന്നത്. പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിലുണ്ടാകുന്ന പ്രണയവും അത് കുടുംബത്തിൽ വരുത്തിവെയ്ക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്.
read also: ഷൂട്ടിങിനിടെ താരങ്ങളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു: നടി പ്രിയങ്കയ്ക്ക് ഗുരുതര പരിക്ക്
അജീഷ് മത്തായി, രാജീവ് വിജയ് എന്നിവരാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ശ്രീനിവാസ് കൃഷ്ണയാണ് ചിത്രത്തിൻ്റെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്. പാപ്പച്ചൻ ധനുവച്ചപുരമാണ് പ്രൊഡക്ഷൻ കൺട്രോളർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീജിത് കല്ലിയൂർ. ജമാൽ ഫന്നൻ, രാജേഷ് എന്നിവരാണ് കലാസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്, പുനലൂർ രവിയാണ് ചമയം, നാഗരാജ് വസ്ത്രാലങ്കാരവും സുരേഷ് വിഷ്വൽ എഫക്ട്സും മനോജ് കോറിയോഗ്രാഫിയും ബ്രൂസ് ലി രാജേഷ് ത്രിൽസും രാജീവ് ശിവ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.
Post Your Comments