കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്. ആശ ശരത്, ശ്വേത മേനോന്‍ എന്നിവർ വൈസ് പ്രസിഡന്റ് പദവിയില്‍ എത്തി എന്നതാണ് തിരഞ്ഞെടുപ്പിലെ പ്രധാന പ്രത്യേകത.
ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. 21 വര്‍ഷം തുടര്‍ച്ചയായി ഇടവേള ബാബു സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സംഘടനയെ നയിക്കുന്നു.
ഇന്നസെന്റായിരുന്നു മോഹന്‍ലാലിന് മുമ്പ് അമ്മയുടെ പ്രസിഡന്റ്. ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ജനറല്‍ സെക്രട്ടറിയായ മോഹന്‍ലാല്‍ അമ്മയുടേയും നായകനായത്.
Post Your Comments