GeneralLatest NewsNEWS

ചുവന്ന പട്ടുസാരിയിൽ മുല്ലപ്പൂവും നെറ്റിച്ചുട്ടിയുമായി നവവധുവിന്റെ മേക്കോവറിൽ സൗപർണിക സുഭാഷ്

കുട്ടിത്തം വിട്ടുമാറാത്ത നായികയെന്നാണ് സൗപര്‍ണിക സുഭാഷിനെ ആരാധകര്‍ പറയാറുള്ളത്. ഏകദേശം എഴുപതോളം പരമ്പരകളില്‍ വേഷമിട്ടിട്ടുള്ള സൗപര്‍ണിക ഏഷ്യാനെറ്റിലെ ഭാര്യ എന്ന പരമ്പരയിലെ ലീന എന്ന കഥാപാത്രമായി എത്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്.

ആറാംക്ലാസ് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സൗപര്‍ണിക തുളസീദാസ് സംവിധാനം നിര്‍വഹിച്ച ‘ഖജ ദേവയാനി’ എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്കെത്തുന്നത്.

സൗപര്‍ണിക സുഭാഷിനോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് പ്രേക്ഷകര്‍ക്ക്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായി ഇടപെടുന്ന സൗപര്‍ണികയുടെ ബ്രൈഡല്‍ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയായത്.ചുവന്ന സാരിയണിഞ്ഞ് മുല്ലപ്പൂവും നെറ്റിച്ചുട്ടിയുമൊക്കെയായി തനി വധുവായിരിക്കുകയാണ് താരം.

പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, പ്രേം പ്രകാശ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ പൊന്നൂഞ്ഞാല്‍ എന്ന പരമ്പരയിലൂടെയായിരുന്നു സൗപര്‍ണിക ആദ്യമായി മിനിസ്‌ക്രീനിലെ പ്രധാനപ്പെട്ട വേഷത്തെ കൈകാര്യം ചെയ്യുന്നത്.

പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു അവന്‍ ചാണ്ടിയുടെ മകന്‍ എന്ന പൃഥ്വിരാജ് ചിത്രലൂടെ ബിഗ് സ്‌ക്രീനിലെത്തുന്നത്. പിന്നീട് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലും മനോഹരമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എക്കാലത്തും എങ്ങനെയാണ് പ്രായം കൂടാതെയിരിക്കുന്നതെന്നാണ് ആരാധകര്‍ എല്ലായിപ്പോഴും സൗപര്‍ണികയോട് ചോദിക്കാറുള്ളത്.

shortlink

Post Your Comments


Back to top button