Latest NewsNEWS

‘ഞങ്ങളുടെ സുരക്ഷിതത്വത്തിന് യാതൊരു പ്രാധാന്യവും ഇല്ലെന്ന ഓര്‍മ്മപ്പെടുത്തലാണ്’: സര്‍ക്കാര്‍ നിലപാടിനെതിരെ പാര്‍വ്വതി

സിനിമ മേഖലയിലെ സ്ത്രീകല്‍ നേരിടുന്ന പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2017 ൽ കേരള സര്‍ക്കാരാണ് ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ സമിതിയെ നിയോഗിച്ചത്. 2019ല്‍ സമിതി റിപ്പോര്‍ട്ട് സമർപ്പിച്ചെങ്കിലും
വര്‍ഷങ്ങള്‍ രണ്ടായിട്ടും നടപടി സ്വരീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ നടി പാര്‍വ്വതി തിരുവോത്ത്.

വിഷയത്തില്‍ തീരിമാനമെടുക്കാത്തത് സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നല്‍കാത്തതുകൊണ്ടാണെന്നും പാര്‍വ്വതി പറഞ്ഞു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

‘ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് രൂപീകരിക്കുന്നതിന് വേണ്ടി ഒരുപാട് പേര്‍ തങ്ങള്‍ കടന്നു പോകുന്ന ദുരവസ്ഥയെക്കുറിച്ച്‌ സംസാരിച്ചിരുന്നു. ഞങ്ങളുടെ തൊഴലിടം സുരക്ഷിതമാക്കാന്‍ കഴിയുന്ന നിയമം കൊണ്ടുവരാന്‍ കഴിയുന്നതാണ് ഈ റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കാത്തത് ഞങ്ങളുടെ സുരക്ഷിതത്വത്തിന് യാതൊരു പ്രാധാന്യവും ഇല്ലെന്ന ഓര്‍മ്മപ്പെടുത്തലാണ്. എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍’- പാര്‍വതി കുറിച്ചു.

അന്വേഷണത്തിനിടെ സംസാരിക്കാന്‍ പുരുഷന്‍മാരും സ്ത്രീകളും വിമുഖത കാട്ടിയതായും ഭയപ്പെട്ട് സംസാരിക്കാത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമ മേഖലയില്‍ കടന്നു വരുന്ന സ്ത്രീ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും ഇത്തരം അനുഭവമുള്ളവര്‍ പൊലീസില്‍ പരാതിപ്പെടാറില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button