GeneralLatest NewsNEWS

ആദ്യമായി മലയാള സിനിമയ്ക്ക് ഇമോജി അവതരിപ്പിച്ച് ട്വിറ്റര്‍ : മികച്ച പ്രതികരണവുമായി മിന്നല്‍ മുരളിയുടെ ഇമോജി

പ്രേക്ഷകശ്രദ്ധ നേടിയ ടോവിനോ നായകനായ ഗോദ എന്ന സിനിമയ്ക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം മിന്നൽ മുരളി. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഡിസംബര്‍ 24 നാണ് നെറ്റ്ഫ്ളിക്സിലൂടെ റീലീസ് ചെയ്യുന്നത്. ചിത്രത്തിൽ ജയ്സൺ എന്ന കഥാപാത്രമായി ടൊവീനോ എത്തുന്നു. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. ചിത്രത്തിന്റെ വീഡിയോകളും പ്രോമോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് .

ഇപ്പോഴിതാ മിന്നല്‍ മുരളിക്കായി ഇമോജി അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റര്‍. ആദ്യമായാണ് ഒരു മലയാള സിനിമക്ക് ഇത്തരത്തില്‍ ട്വിറ്റര്‍ ഇമോജി പ്രൊമോഷന്‍ ലഭിക്കുന്നത്. ട്വിറ്ററില്‍ ഇനി മുതല്‍ മിന്നല്‍ മുരളി ഹാഷ്ടാഗിനൊപ്പം ഈ ഇമോജിയുമുണ്ടാകും. ഇമോജിയുടെ റിലീസിന് പിന്നാലെ ട്വിറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ബാംഗ്ലൂര്‍ ഡേയ്സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സമീര്‍ താഹിറാണ്.

shortlink

Related Articles

Post Your Comments


Back to top button