CinemaGeneralLatest NewsMollywoodNEWS

നീരജ് മാധവിന്റെ നായികയായി അപർണ ബാലമുരളി: ‘സുന്ദരി ഗാര്‍ഡന്‍സ്’ ഒരുങ്ങുന്നു

നീരജ് മാധവനെ നായകനാക്കി നവാഗതനായ ചാര്‍ലി ഡേവിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സുന്ദരി ഗാര്‍ഡന്‍സ്’. സിനിമയിലെ പുതിയ പോസ്റ്റര്‍ ഇപ്പോള്‍ പുറത്തിറങ്ങി. അപർണ ബാലമുരളിയാണ് ചിത്രത്തിന്റെ നായിക. അപര്‍ണയുടെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ്പ് ആണ്.

രാജേഷ് അടൂര്‍ ആണ് സുന്ദരി ഗാര്‍ഡന്‍സ്’ എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.സൗണ്ട് ഡിസൈന്‍ പ്രശാന്ത് പി മേനോന്‍, സോണി തോമസ് എന്നിവര്‍. വസ്‍ത്രാലങ്കാരം ദിവ്യ ജോര്‍ജ്. അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രം നിര്‍മിക്കുന്നത്. കബീര്‍ കൊട്ടാരം, റസാക്ക് അഹമ്മദ് എന്നിവരാണ് സഹനിര്‍മ്മാണം. അല്‍ഫോന്‍സ് ജോസഫ് ആണ് സിനിമയ്ക്ക് സംഗീതം നല്‍കുന്നത്.

നെറ്റ്ഫ്ളിക്സിന്‍റെ ആന്തോളജി സിരീസ് ആയ ‘ഫീല്‍സ് ലൈക്ക് ഇഷ്‍കി’ലെ ഒരു ഭാഗത്തിലും നായകനായിട്ടായിരുന്നു നീരജ് മാധവ് അവസാനമായി എത്തിയത്. ഒടിടി റിലീസ് ആയി എത്തിയ ‘സൂരറൈ പോട്ര്’ ആണ് അപര്‍ണ ബാലമുരളിയുടെ അവസാനമെത്തിയ ശ്രദ്ധേയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button