CinemaGeneralLatest NewsMollywoodNEWSUncategorized

ഇത് പറക്കും സുരാജ്: ടൊവിനോയ്‌ക്ക് പിന്നാലെ മിന്നൽ മുരളി ചലഞ്ച് ഏറ്റെടുത്ത് താരം

കൊച്ചി : ബേസിൽ ജോസഫ് ടൊവിനോ തോമസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. അതിനിടയിൽ പറക്കാന്‍ പഠിക്കുന്ന നടൻ ടോവിനോ തോമസിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. ‘മിന്നൽ മുരളി തന്റെ അടുത്ത മിഷന് വേണ്ടി പുതിയ അടവുകൾ അഭ്യസിക്കുന്നു’ എന്ന് പറഞ്ഞ് കൊണ്ടാണ് ടൊവിനോ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ ടൊവിനോ തോമസ് പങ്കുവെച്ച ആ പറക്കും ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് നടൻ സൂരജ് വെഞ്ഞാറമ്മൂട്. ടൊവിനോ പങ്കുവെച്ച വീഡിയോയിലെ പോലെ പുഷ് ആപ്പ് പൊസിഷനിൽ നിന്ന് പറന്നുയർന്ന് ചാടുന്ന തന്റെ ചിത്രമാണ് സുരാജ് വെഞ്ഞാറമ്മൂട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ‘വെല്ലുവിളി സ്വീകരിച്ചു’ എന്ന് കുറിച്ച് കൊണ്ടാണ് സുരാജ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതോടെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മിന്നല്‍ അടിച്ചോ സുരാജേട്ടാ, ഇടിവെട്ട് സുഗുണന്‍, മിന്നല്‍ ദാമു, മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തില്‍ വില്ലനാണോ?, ത്രികോണ ആകൃതിയില്‍ അടിച്ച മിന്നലിലെ മൂന്നാമന്‍ തുടങ്ങിയ കമന്റുകളാണ് ആരാധകരുടേത്. അതേസമയം, പറക്കും ചലഞ്ച് സ്വീകരിച്ച് കൊണ്ട് ഇനിയും കൂടുതൽ താരങ്ങൾ മുന്നോട്ട് വരുമെന്നാണ് ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button