GeneralLatest NewsNEWS

17 വർഷത്തെ ദാമ്പത്യത്തിന് ശേഷം സംവിധായകൻ ബാല വിവാഹമോചനം നേടി

സംവിധായകൻ ബാല വിവാഹമോചനം നേടി. നാലുവർഷമായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. പരസ്പര സമ്മതത്തോടെ ബാലയും ഭാര്യ മുത്തുമലരും വിവാഹമോചനത്തിന് അപേക്ഷ നൽകി. മാർച്ച് 5 നാണ് കുടുംബ കോടതിയിൽ നിന്ന് ഇരുവരും വിവാഹമോചനം നേടിയത് എന്നാണ് റിപ്പോർട്ട്. പ്രാർത്ഥന എന്ന ഒരു പെൺകുട്ടിയുണ്ട് ഇരുവർക്കും. ബാലയുടെയും മലരിന്റെയും വിവാഹമോചന വാർത്ത ഇൻഡസ്ട്രിയിലെ എല്ലാവരെയും ഞെട്ടിച്ചു.

സംവിധായകൻ ബാലയും മലരും തമ്മിൽ വർഷങ്ങൾക്ക് മുമ്പ് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്. ഇതേതുടർന്ന് നാല് വർഷം മുമ്പ് ഇവര് വേർപിരിഞ്ഞിരുന്നു. നടൻ സൂര്യയ്‌ക്കൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിന് ഒരുങ്ങുകയാണ് ബാല.

shortlink

Post Your Comments


Back to top button