CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘മിന്നൽ സെഫ’: സോഷ്യൽ മീഡിയയിൽ താരമായി ‘മിന്നൽ മുരളി’യിലെ ടൊവിനോയുടെ ബോഡി ഡബിൾ സെഫ ഡെമി‍ർബാസ്

കൊച്ചി: ടോവിനോ നായകനായ ‘മിന്നൽ മുരളി’ ഓടിടിയിൽ മികച്ച അഭിപ്രായമ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആക്‌ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഹോളിവുഡ് ആക്‌ഷൻ ഡയറക്ടർ ആയ വ്ലാഡ് റിം ബർഗും ടീമുമാണ് ചിത്രത്തിനായി സംഘടന രംഗങ്ങൾ ഒരുക്കിയത്. മിന്നൽ മുരളി’യിൽ ടൊവീനോയ്ക്കു വേണ്ടി ബോഡി ഡബിൾ ചെയ്ത ആക്ഷൻ താരത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ആക്‌ഷൻ ഡയറക്ടർ വ്ലാഡിന്റെ ടീമിൽ തന്നെ ഉണ്ടായിരുന്ന ജ‍ർമൻ സ്വദേശി സെഫ ഡെമി‍ർബാസ് ആണ് ചിത്രത്തിൽ ടൊവീനോയ്ക്കു വേണ്ടി ബോഡി ഡബിൾ ചെയ്തത്. സിത്രത്തിലെ ബസ് അപകടം ഉള്‍പ്പെടെയുള്ള നിർണ്ണായക രംഗങ്ങളിൽ ടൊവിനോയുടെ ബോഡി ഡബിളായെത്തിയത് സെഫയായിരുന്നു. ഇപ്പോഴിതാ മിന്നൽ മുരളിയിലേക്ക് തനിക്ക് അവസരം നൽകിയതിന് സോഷ്യൽ മീഡിയയിൽ നന്ദി അറിയിച്ച് സെഫ രംഗത്ത് വന്നിരിക്കുകയാണ്.

ആ മുറിയിലുണ്ടായിരുന്ന ആരും അയാളുടെ പെരുമാറ്റത്തെ എതിർത്തില്ല, തന്നെ ആരും സഹായിച്ചില്ല: സണ്ണി ലിയോണ്‍

‘എന്നെ മിന്നൽ മുരളിയിലേക്ക് ക്ഷണിച്ചതിന് ബേസിൽ ജോസഫ്, കെവിൻ, സോഫിയ പോൾ എന്നിവർക്ക് നന്ദി, മലയാള സിനിമയിലെ സൂപ്പർഹീറോയ്ക്ക് വേണ്ടി അഭിനയിക്കാൻ അനുവദിച്ചതിന് നന്ദി. എനിക്ക് ശരിക്കും ബഹുമാനം തോന്നുന്നു. കേരളത്തിലെ നിങ്ങളുടെ മഹത്തായ ആതിഥ്യത്തിന് നന്ദി. സെറ്റിലെ കഠിനാധ്വാനികളായ ചെന്നൈയിൽ നിന്നുള്ള സ്റ്റണ്ട്മാസ്റ്റേഴ്സ് സന്തോഷ്, കലൈ കിങ്സൺ, ബാലഗോപാൽ എന്നിവരുടെ ആത്മസമർപ്പണത്തിനും നന്ദി പറയുന്നു.’ സെഫ സോഷ്യൽ മീഡിയയിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button