InterviewsLatest NewsNEWS

‘മധുരം’ സിനിമ എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്, കാരണം വ്യക്തമാക്കി നിഖില വിമല്‍

സത്യൻ അന്തിക്കാടിന്റെ ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് നിഖില വിമല്‍. തുടർന്ന് ലവ് 24ഃ7 എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി. ലവ് 24ഃ7 എന്ന ചിത്രത്തിന് ശേഷം നിഖില വെട്രിവേല്‍ എന്ന തമിഴ് ചിത്രത്തില്‍ ശശികുമാറിന്റെ നായികയായി. തുടർന്ന് കിടാരി എന്ന ചിത്രത്തില്‍ ശശികുമാറിനൊപ്പം അഭിനയിച്ച ശേഷം നിഖില വിമല്‍ തെലുങ്കിലേക്ക് ചേക്കേറുകയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫിയുടെ റീമേക്കുമായിട്ടാണ് നിഖില തെലുങ്കിലേക്ക് പോകുന്നത്. ചിത്രത്തില്‍ മഞ്ജിമ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.

മധുരം എന്ന ചിത്രമാണ് നിഖിലയുടെ പുതിയ ചിത്രം. തന്റെ അച്ഛന്റെ വേർപാടിനെ കുറിച്ചും, അച്ഛന്‍ മരിച്ച് പത്താം ദിവസം മധുരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയതിനെ കുറിച്ചും പറയുകയാണ് നിഖില ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍.

നിഖിലയുടെ വാക്കുകൾ :

‘കോവിഡ് ആയിരുന്നു അച്ഛന്. വീട്ടില്‍ ഉള്ളവര്‍ക്കും അച്ഛന്റെ മരണസമയത്ത് കോവിഡ് ആയിരുന്നു. ഐസൊലേഷനില്‍ ആയിരുന്നു എല്ലാവരും. എന്ത് ചെയ്യണമെന്ന് മനസ്സലാകുന്നുണ്ടായിരുന്നില്ല. അച്ഛന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടി. അച്ഛന്‍ മരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ മധുരം ഷൂട്ടിംഗ് ആരംഭിച്ചു.

അവിടെ ചെന്ന് ആ സെറ്റിലെ ജോലികളില്‍ മുഴുകിയപ്പോഴാണ് ഒരു മാറ്റം വന്നത്. മധുരം സിനിമ അപ്പോഴുള്ള അവസ്ഥയില്‍ നിന്ന് എന്നില്‍ വലിയ മാറ്റം വരുത്തി. അങ്ങനെ നോക്കുമ്പോള്‍ മധുരം സിനിമ എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്’- നിഖില പറഞ്ഞു.

അതേസമയം, താന്‍ പെട്ടന്ന് ദേഷ്യം വരുന്ന ഒരാളാണെന്നും നിഖില പറയുന്നു. ‘ആരാധകര്‍ പുറകെ കൂടുന്നതെന്നും അത്ര ഇഷ്ടപ്പെടുന്ന ആളല്ല താന്‍. ജെനുവിനായുള്ള മെസേജാണെന്ന് തോന്നിയാല്‍ മാത്രമെ സോഷ്യല്‍ മീഡിയ മെസേജുകള്‍ക്ക് മറുപടി നല്‍കാറുള്ളൂ. പിന്നെ ചിലത് കാണുമ്പോള്‍ ബ്ലോക്ക് ചെയ്യാറുണ്ട്. പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പ്രണയത്തകര്‍ച്ചകള്‍ പറയാന്‍ മാത്രമില്ല. നന്നായി ഭക്ഷണം കഴിക്കുന്ന, സ്‌നേഹിക്കുന്ന ഒരാളെ വിവാഹം ചെയ്യാനാണ് ആഗ്രഹിക്കുന്നത്’- നിഖില കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button