CinemaGeneralLatest NewsMollywoodNEWS

മേപ്പടിയാന്‍ കാണുന്ന ഭാഗ്യശാലികള്‍ക്ക് 111 ഡയമണ്ട് റിംഗുകളുമായി ചുങ്കത്ത് ജ്വല്ലറി

ഉണ്ണി മുകുന്ദന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് മേപ്പടിയാന്‍. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ‘മേപ്പടിയാന്‍’സിനിമയുടെ ഭാഗമാകുന്ന ഭാഗ്യശാലികളായ 111 പ്രേക്ഷകര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നല്‍കുന്നു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മേപ്പടിയാന്‍ – ചുങ്കത്ത് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കാണ് ഈ ഭാഗ്യം ലഭിക്കുന്നത്.

Also Read:‘ആദ്യസിനിമ ദുല്‍ഖറിനെ വെച്ച് ചെയ്യണമെന്നായിരുന്നു ആഗ്രഹം, പക്ഷേ അന്നത് വര്‍ക്ക് ഔട്ടായില്ല’: നിധിന്‍ രണ്‍ജി പണിക്കര്‍

‘സിനിമ തീയേറ്ററിൽ പോയി കാണുക, മത്സരത്തിൽ പങ്കെടുക്കുക. അവിടെയുള്ള മേപ്പടിയാൻ- ചുങ്കത്ത് സെൽഫി കൗണ്ടറിൽ വെച്ച് ഒരു സെൽഫി എടുക്കുക. ഈ സെൽഫിയോടൊപ്പം മേപ്പടിയാൻ നെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ റിവ്യൂ നാലുവരിയിൽ കൂടാതെ മേപ്പടിയാൻ ചുങ്കത്ത് ഡയമണ്ട് കോണ്ടസ്റ്റ് എന്ന ഹാഷ് ടാഗ് നൊപ്പം നിങ്ങളുടെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കു വയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഡയമണ്ട് റിങ് സമ്മാനമായി ലഭിക്കും. ഒരു തിയേറ്ററിൽ നിന്നും ഒരു ഭാഗ്യശാലിക്കായിരിക്കും സമ്മാനം ലഭിക്കുക.111 ഭാഗ്യശാലികൾക്ക് 111 ഡയമണ്ട് റിങ് സമ്മാനമായി ലഭിക്കുന്നത്’, മേപ്പടിയാൻ ടീം അറിയിച്ചു.

ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായം അണിയുന്ന ചിത്രം കൂടെയാണ് മേപ്പടിയാന്‍. അഞ്ചു കുര്യൻ ആണ് നായിക. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവര്‍ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിര്‍വ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂര്‍ത്തീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button