GeneralLatest NewsNEWS

ത്രെഡ് ആർട്ടിൽ മമ്മൂട്ടിയ്ക്ക് സ്‌നേഹസമ്മാനവുമായി ആരാധകന്‍

മമ്മൂട്ടിയ്ക്ക് സ്നേഹസമ്മാനവുമായി വയനാട് നിന്നൊരു ആരാധകൻ. വയനാട് ചുണ്ടേല്‍ സ്വദേശിയായ അനിലാണ് ഭീഷ്മപര്‍വ്വത്തിലെ മമ്മൂട്ടിയെ ക്യാന്‍വാസില്‍ പകര്‍ത്തിയത്. 7000 മീറ്റര്‍ നൂലും 300 ആണികളും ഉപയോഗിച്ചാണ് അനിൽ മമ്മൂട്ടിയുടെ ‘ഭീഷ്മ പര്‍വ്വ’ത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ നിര്‍മ്മിച്ചത്. ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കിയ ത്രെഡ് ആര്‍ട്ട് സ്‌നേഹസമ്മാനമായി മമ്മൂട്ടിയ്ക്ക് സമ്മാനിക്കാനാണ് അനിലിന്റെ ആഗ്രഹം.

ഹ്രസ്വചിത്രങ്ങളിലൂടെയും കുട്ടികളുടെ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയിട്ടുള്ളയാളാണ് അനിൽ. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ആനിമേഷന്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അനിലിന്റെ ‘പാഠം മൂന്ന്’ എന്ന ചിത്രത്തിന് കേരള സംസ്ഥാന അവാര്‍ഡും,‘കോമണ്‍ സെന്‍സ്’ എന്ന ചിത്രത്തിന് കഴിഞ്ഞ വര്‍ഷത്തെ വിയറ്റ്‌നാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വിഎഫ്എക്‌സ് ചിത്രത്തിനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.

മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ഭീഷ്മ പര്‍വ്വം’. ഭീഷ്മ പര്‍വ്വത്തിനു മുന്‍പ് അമല്‍ നീരദിന്റെ ‘ബിലാല്‍’ ആണ് ചര്‍ച്ചയായതെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ‘ഭീഷ്മ പര്‍വ്വം’ സിനിമ പ്രഖ്യാപിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button