GeneralLatest NewsMollywoodNEWS

മമ്മൂട്ടിക്ക് കോവിഡ്, സിബിഐയുടെ അഞ്ചാം പതിപ്പിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചു: വീണ്ടും പ്രതിസന്ധിയായി കോവിഡ് വ്യാപനം

പല സിനിമകളുടെ റിലീസും മാറ്റി വച്ചു.

കൊച്ചി: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഈ സാഹചര്യം സിനിമാ മേഖലയിൽ പ്രതിസന്ധിയാകുമെന്നു റിപ്പോർട്ട്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ്, മമ്മൂട്ടിയുടെ സിബിഐയുടെ അഞ്ചാം പതിപ്പ് തുടങ്ങിയവയുടെ ചിത്രീകരണങ്ങൾ നടക്കുകയാണ്. എന്നാൽ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ സിബിഐയുടെ അഞ്ചാം പതിപ്പിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചുവെന്നാണ് പുതിയ വാർത്തകൾ.

read also: ‘സിനിമയ്ക്കായി എന്റെ രക്തം വരെ നല്‍കി’: ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെ കുറിച്ച് ഷാഹിദ് കപൂര്‍

താരങ്ങള്‍ക്കും കോവിഡ് എത്തുന്നതും വൈറസ് വ്യാപനം ശക്തമാകുകയും ചെയ്യുന്നത് സിനിമാ മേഖലയെ ബാധിക്കും. പല സിനിമകളുടെ റിലീസും മാറ്റി വച്ചു. ഷൂട്ടിങ് നടക്കുന്ന ചിത്രങ്ങളെല്ലാം ആശങ്കയിലാണ്. കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ ചിത്രീകരണം നിര്‍ത്തേണ്ടി വരും.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടിനെ റിലീസിനെ കോവിഡ് വ്യാപനം ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments


Back to top button