GeneralLatest NewsNEWS

കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസയുടെ ഭാര്യ സഹോദരൻ മരിച്ച നിലയിൽ

കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസയുടെ ഭാര്യാ സഹോദരനെ മുംബൈയിലെ മിലത്​ നഗറിലുള്ള ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ്​ ജേസണ്‍ വാട്​കിന്‍സിനെ കണ്ടെത്തിയതെന്ന്​ പൊലീസ്​ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 42 വയസായിരുന്നു.

സംഭവം നടക്കുമ്പോൾ ജേസണ്‍ ഫ്ലാറ്റില്‍ തനിച്ചായിരുന്നു. ജേസണ്‍ന്റെ മാതാപിതാക്കള്‍ മരുന്ന്​ വാങ്ങാനായി പുറത്തുപോയി തിരിച്ചെത്തിയപ്പോൾ ജേസണെ സീലിങ്ങില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു​. ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയും മകനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്​തെങ്കിലും ​നേരത്തെ തന്നെ മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു

ജേസണ്‍ സമീപകാലത്തായി ചില ആരോഗ്യപ്രശ്​നങ്ങള്‍ നേരിട്ടിരുന്നെന്നും, അതാണ്​ ആത്മഹത്യയിലേക്ക്​ നയിച്ചതെന്നുമാണ്​​ പ്രാഥമിക നിഗമനം. റൂമില്‍ നിന്ന്​ ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ല. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍, സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാത്തതിനാല്‍ ഓഷിവാര പോലീസ് അപകട മരണ റിപ്പോര്‍ട്ട് (എഡിആര്‍) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button